thrissur local

ബസ്സുകള്‍ കേന്ദ്രീകരിച്ച് മോഷണം: രണ്ട് തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍



തൃശൂര്‍: ബസുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് തമിഴ് സ്ത്രീകള്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലിസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശികളായ പ്രിയ(23), വേണി (22) എന്നിവരെയാണ് ഈസ്റ്റ് പോലിസ് എസ്‌ഐ എം ജെ ജിജോ അറസ്റ്റ് ചെയ്തത്. കരുവന്നൂരില്‍ നിന്നും തൃശൂരിലേക്കുള്ള ബസ് യാത്രയില്‍ തൃശൂര്‍ മെട്രോ ആശുപത്രിക്കു സമീപമെത്തിയപ്പോള്‍ കരുവന്നൂര്‍ സ്വദേശിയായ യുവതിയുടെ ബാഗില്‍ നിന്ന് 3000 രൂപയടങ്ങിയ പഴ്‌സ് പ്രതികള്‍ കവര്‍ന്നെടുക്കുകയായിരുന്നു. സംശയം തോന്നിയ യുവതി ഒച്ചവെച്ചു. ബസ് യാത്രക്കിടയില്‍ പണവും സ്വര്‍ണവും നഷ്ടപ്പെടുന്ന പരാതികള്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നതിനാല്‍ അസി. പോലിസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ബസില്‍ മഫ്ടിയില്‍ യാത്ര ചെയ്തിരുന്ന പോലിസ് ഇവരെ തടഞ്ഞു നിര്‍ത്തി ഈസ്റ്റ് എസ്‌ഐയെ അറിയിക്കുകയും എസ്‌ഐയും പോലിസ് സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് പണമടങ്ങിയ പഴ്‌സ് കണ്ടെത്തുകയുമായിരുന്നു. ഒലവക്കോട് റെയില്‍വേ കോളനിയില്‍ താല്‍ക്കാലിക ഷെഡില്‍ താമസിക്കുന്ന ഇവര്‍ മോഷണം നടത്തുന്നതിന് വേണ്ടി മാത്രമായി തൃശൂരിലേക്ക് വരികയായിരുന്നു.
Next Story

RELATED STORIES

Share it