Districts

ബസ്സുകളിലെ പാട്ട് ശബ്ദശല്യം: മനുഷ്യാവകാശ കമ്മീഷന്‍

എറണാകുളം: ആലുവ- എറണാകുളം റൂട്ടില്‍ ഓടുന്ന സ്വകാര്യബസ്സുകളില്‍ കാതടപ്പിക്കുന്ന വിധം ടേപ്പ് റെക്കോര്‍ഡര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. യാത്രക്കാരെ തള്ളിമാറ്റി കണ്ടക്ടര്‍ ബസ്സിനുള്ളിലൂടെ നടക്കുന്നത് മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടാവരുത്. കിളികള്‍ വാതിലുകള്‍ വലിച്ചടയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണം. മറ്റ് വാഹനങ്ങളെ മറികടക്കാന്‍ നിരന്തരം ഹോണ്‍ മുഴക്കരുതെ ന്നും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതുവഴി യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് എന്ന സംഘടനയ്ക്കു വേണ്ടി എറണാകുളം ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുല്‍ അസീസ് സമര്‍പ്പിച്ച പരാതിയിലാണു നടപടി.
എറണാകുളത്തു നിന്ന് ആലുവയിലെത്തുന്ന സ്വകാര്യ ബസ്സുകള്‍ റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി, സ്വകാര്യ സ്റ്റാ ന്റ് എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനു പകരം നിയമം ലംഘിച്ച് ട്രിപ്പ് അവസാനിപ്പിക്കുന്നതു പരിശോധിക്കണമെന്നും ഉച്ചത്തിലുള്ള പാട്ടു കാരണം യാത്രക്കാര്‍ക്ക് അത്യാവശ്യമായി ഫോണ്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. പരാതി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ആര്‍ടിഒയും സിറ്റി ട്രാഫിക് പോലിസ് കമ്മീഷണറും ജില്ലാ കലക്ടറും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it