ബസ്സില്‍ കുഴഞ്ഞുവീണ യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി:  സ്വകാര്യ ബസ്സില്‍ കുഴഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാതെ നാല്‍പ്പതുകാരന്‍ മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരേ പോലിസ് കേസ്. വയനാട് സുല്‍ത്താന്‍ ബത്തേരി നെന്മേനിയില്‍ ലക്ഷ്മണന്‍ ആണ് സ്വകാര്യ ബസ് ജീവനക്കാരുടെ പിടിവാശിമൂലം ശനിയാഴ്ച രാത്രി മരിച്ചത്.
രാവിലെ പത്തുമണിയോടെയാണ് തേവരയില്‍ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന ബസ്സില്‍ പള്ളിമുക്കില്‍ നിന്നും ലക്ഷ്മണന്‍ യാത്ര ആരംഭിച്ചത്. എന്നാല്‍, ഷേണായീസ് ജങ്ഷനിലെത്തിയപ്പോള്‍ അപസ്മാരം  ഉണ്ടാവുകയും ലക്ഷ്മണന്‍  ബസ്സില്‍ തളര്‍ന്ന് വീഴുകയുമായിരുന്നു.  ബസ് നിര്‍ത്താനും ആശുപത്രിയില്‍ എത്തിക്കാനും യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും  ബസ് ജീവനക്കാര്‍ ഇത് ചെവിക്കൊണ്ടില്ല.  ബസ് ഇടിച്ചിട്ടല്ലല്ലോ ശാരീരിക ബുദ്ധിമുട്ടെന്ന നിലപാടിലായിരുന്നു ജീവനക്കാരെന്ന് യാത്രക്കാരനായ അനില്‍കുമാര്‍ പറഞ്ഞു. യാത്ര അവസാനിക്കുമ്പോള്‍ ആലുവയിലെ ആശുപത്രിയിലെത്തിക്കാമെന്നുമായിരുന്നു കണ്ടക്ടര്‍ അറിയിച്ചത്. തുടര്‍ന്ന് യാത്രക്കാര്‍ ശ്ക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇടപ്പള്ളിയില്‍ നിര്‍ത്താന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് ട്രാഫിക് വാര്‍ഡന്റെ സഹായത്തോടെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അത്യാസന്ന നിലയിലായ ലക്ഷ്മണനുമായി അരമണിക്കൂറോളമാണ് ബസ് നഗരത്തിലൂടെ സഞ്ചരിച്ചത്. ജില്ലയിലെ ആറോളം പ്രമുഖ ആശുപത്രികള്‍ സ്ഥിതി ചെയ്യുന്നതിന് മുന്നിലൂടെയാണ് ബസ് സഞ്ചരിച്ചത്.
പോളക്കുളത്ത് റീജന്‍സിയിലെ വെയിറ്ററായി ജോലിനോക്കി വരുകയായിരുന്നു ലക്ഷ്മണന്‍. പാലാരിവട്ടത്തുള്ള ഹോട്ടലിലേക്ക് വരുന്നവഴിയാണ് അപകടമുണ്ടായത്. ഹോട്ടല്‍ മാനേജര്‍ ശ്രീജിത്തിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ലക്ഷ്മണന്റെ ഭാര്യ: കുഞ്ഞില. മക്കള്‍: അഭിറാം, അമിത്.കൊച്ചി:  സ്വകാര്യ ബസ്സില്‍ കുഴഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാതെ നാല്‍പ്പതുകാരന്‍ മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരേ പോലിസ് കേസ്. വയനാട് സുല്‍ത്താന്‍ ബത്തേരി നെന്മേനിയില്‍ ലക്ഷ്മണന്‍ ആണ് സ്വകാര്യ ബസ് ജീവനക്കാരുടെ പിടിവാശിമൂലം ശനിയാഴ്ച രാത്രി മരിച്ചത്.
രാവിലെ പത്തുമണിയോടെയാണ് തേവരയില്‍ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന ബസ്സില്‍ പള്ളിമുക്കില്‍ നിന്നും ലക്ഷ്മണന്‍ യാത്ര ആരംഭിച്ചത്. എന്നാല്‍, ഷേണായീസ് ജങ്ഷനിലെത്തിയപ്പോള്‍ അപസ്മാരം  ഉണ്ടാവുകയും ലക്ഷ്മണന്‍  ബസ്സില്‍ തളര്‍ന്ന് വീഴുകയുമായിരുന്നു.  ബസ് നിര്‍ത്താനും ആശുപത്രിയില്‍ എത്തിക്കാനും യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും  ബസ് ജീവനക്കാര്‍ ഇത് ചെവിക്കൊണ്ടില്ല.  ബസ് ഇടിച്ചിട്ടല്ലല്ലോ ശാരീരിക ബുദ്ധിമുട്ടെന്ന നിലപാടിലായിരുന്നു ജീവനക്കാരെന്ന് യാത്രക്കാരനായ അനില്‍കുമാര്‍ പറഞ്ഞു. യാത്ര അവസാനിക്കുമ്പോള്‍ ആലുവയിലെ ആശുപത്രിയിലെത്തിക്കാമെന്നുമായിരുന്നു കണ്ടക്ടര്‍ അറിയിച്ചത്. തുടര്‍ന്ന് യാത്രക്കാര്‍ ശ്ക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇടപ്പള്ളിയില്‍ നിര്‍ത്താന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് ട്രാഫിക് വാര്‍ഡന്റെ സഹായത്തോടെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അത്യാസന്ന നിലയിലായ ലക്ഷ്മണനുമായി അരമണിക്കൂറോളമാണ് ബസ് നഗരത്തിലൂടെ സഞ്ചരിച്ചത്. ജില്ലയിലെ ആറോളം പ്രമുഖ ആശുപത്രികള്‍ സ്ഥിതി ചെയ്യുന്നതിന് മുന്നിലൂടെയാണ് ബസ് സഞ്ചരിച്ചത്.
പോളക്കുളത്ത് റീജന്‍സിയിലെ വെയിറ്ററായി ജോലിനോക്കി വരുകയായിരുന്നു ലക്ഷ്മണന്‍. പാലാരിവട്ടത്തുള്ള ഹോട്ടലിലേക്ക് വരുന്നവഴിയാണ് അപകടമുണ്ടായത്. ഹോട്ടല്‍ മാനേജര്‍ ശ്രീജിത്തിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ലക്ഷ്മണന്റെ ഭാര്യ: കുഞ്ഞില. മക്കള്‍: അഭിറാം, അമിത്.
Next Story

RELATED STORIES

Share it