Flash News

ബസ്സില്‍ കടത്തിയ എട്ടുകിലോ ചന്ദനം പിടികൂടി



പാറശ്ശാല: ബസ്സില്‍ നിന്നും എട്ട് കിലോ ചന്ദനത്തടികള്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ മണ്ടക്കാട് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ സീറ്റിനടിയില്‍ ഒരടിനീളത്തില്‍ മുറിച്ച് 12 കഷണങ്ങളാക്കി ബാഗിനുള്ളില്‍ നിറച്ച നിലയിലാണ് ചന്ദനത്തടികള്‍ കണ്ടെത്തിയത്. അമരവിള വാണിജ്യനികുതി ചെക് പോസ്റ്റിലായിരുന്നു സംഭവം. ഇതു കടത്തിയതിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല.  അതേസമയം, ചന്ദനത്തടിക്കു പിന്നാലെ നിരവധി ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയ അമരവിള ചെക്‌പോസ്റ്റിലെ വാണിജ്യനികുതി വകുപ്പ് ഓഫിസറായ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയായ അജിത്കുമാര്‍ അജ്ഞാതരുടെ ഫോണ്‍ ഭീഷണിയുള്ളതായി പോലിസില്‍ പരാതി നല്‍കി. കര്‍ണാടകത്തിലെ ഫോണ്‍ നമ്പറിലാണ് ഭീഷണി എത്തുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അനേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it