kozhikode local

ബസ്സിനടിയില്‍പ്പെട്ട് യുവാവ് മരിച്ച സംഭവം: അന്വേഷണത്തില്‍ വഴിത്തിരിവ്

കോഴിക്കോട്: അമിതവേഗതയിലെത്തിയ ബസ് നടുറോഡില്‍ ആളെ ഇറക്കിയതിനെ ചോദ്യം ചെയ്ത ബൈക്ക് യാത്രികന്‍ അതേ ബസ്സിനടിയില്‍ പെട്ട് മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. നടക്കാവ് പണിക്കര്‍ റോഡില്‍ കുന്നുമ്മലില്‍ ജ്യോതിഷ് നിവാസില്‍ അലോഷ്യസ് ജയിംസ് (21) മരിച്ച കേസിലാണ് നിര്‍ണായകമായ കണ്ടെത്തലുണ്ടായിരിക്കുന്നത്. എതിര്‍ദിശയില്‍ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച ശേഷമാണ് ബൈക്കില്‍ ബസ്സിടിച്ചതെന്നും തുടര്‍ന്ന് റോഡിലേക്ക് മറിഞ്ഞ യുവാവിന്റെ ദേഹത്ത് കൂടെ ബസ്സിന്റെ മുന്‍ചക്രം കയറിയിറങ്ങുകയായിരുന്നെന്നാണ് പുതിയ കണ്ടെത്തല്‍.
ശാസ്ത്രീയപരിശോധനയില്‍ ബൈക്കുമായി കൂട്ടിയിടിച്ചത് പിക്കപ്പ് വാന്‍ തന്നെയെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് വാനിന്റെ െ്രെഡവറെ നടക്കാവ് സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. അത്തോളി വി കെ റോഡ് കൊങ്ങന്നൂര്‍ ഭഗവതിപ്പറമ്പത്ത് ഷിബില്‍നാഥ് എന്ന ഷോബി (37)ആണ് അറസ്റ്റിലായത്. അതേസമയം ശാസ്ത്രീയപരിശോധയിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഐപിസി 304 വകുപ്പ് പ്രകാരം പ്രതിചേര്‍ക്കപ്പെട്ടിരുന്ന 'അനഘ' ബസ്സിന്റെ െ്രെഡവര്‍ അന്നശ്ശേരി ചീക്കിലോട് കുമ്മേരീവീട്ടില്‍ സന്ദീപ്(28)ന്റെ കുറ്റം ഐപിസി 304 എ വകുപ്പായി ലഘൂകരിക്കേണ്ടി വരുമെന്നും പിക്ക്അപ്പ് വാന്‍ െ്രെഡവര്‍ക്കെതിരെയും ഇതേ വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്നും സിഐ അറിയിച്ചു.
കെഎല്‍ 11 എഎം 5197 'തെങ്കാശി' ടിപ്പര്‍ വാനിന്റെ സാന്നിദ്ധ്യം അപകടത്തിന് പിന്നിലുണ്ടെന്ന് നടക്കാവ് സിഐ മൂസ വള്ളിക്കാടന്റെ നേരിട്ടുള്ള അന്വേഷണത്തിലാണ് വ്യക്തമായിരിക്കുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളാരും തന്നെ പിക്കപ്പ്‌വാനിന്റെ സാന്നിധ്യത്തെക്കുറിച്ച് പോലും പരാമര്‍ശിച്ചില്ലായിരുന്നു.
എന്നാല്‍ പിക്കപ്പ് വാനിന്റെ പൊട്ടിയടര്‍ന്ന ബമ്പറും ബൈക്കിന്റെ സൈഡ് കൊണ്ട് കീറിയ വലതുവശത്തെ ടയറുമെല്ലാം നടക്കാവ് പോലിസ് കണ്ടെടുത്തു. മാത്രമല്ല സയന്റിഫിക് അസിസ്റ്റന്റിനെക്കൊണ്ട് സംഭവസ്ഥലത്തും പിക്കപ്പ് വാനിലും നടത്തിയ ശാസ്ത്രീയ പരിശോധനയിലും വെസ്റ്റ്ഹില്ലില്‍ അപകടസ്ഥലത്ത് ഇന്നലെ നടന്ന തെളിവെടുപ്പിലും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്തു. അപകടം നടന്നതിന് ശേഷം മുപ്പത് മീറ്ററോളം മാറി െ്രെഡവര്‍ പിക്കപ്പ് വാന്‍ നിര്‍ത്തിയിട്ടിരുന്നു.
Next Story

RELATED STORIES

Share it