ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു

കോട്ടയം: ടൂറിസ്റ്റ് ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ കോളജ് വിദ്യാര്‍ഥി മരിച്ചു. ഇന്നലെ വൈകീട്ട് ആറിന് കസ്തൂര്‍ബ ജങ്ഷനിലാണ് സംഭവം. വൈക്കം ഉദയനാപുരം പുത്തന്‍കരി വിട്ടില്‍ സുദേവന്റെ മകന്‍ ഹരിശങ്കര്‍(21) ആണ് മരിച്ചത്. ബൈക്കോടിച്ച സഹപാഠി കൊല്ലം സ്വദേശി അലക്‌സ് കോട്ടേജില്‍ നിവിന്‍ (21), മറ്റൊരു ബൈക്കിലെ യാത്രികനായ കുടമാളൂര്‍ വേളാശ്ശേരി രാഹുല്‍ (22) എന്നിവര്‍ക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
രാഹുല്‍ സഞ്ചരിച്ച ബൈക്ക് എതിരേ വന്ന ടൂറിസ്റ്റ് ബസ്സിലിടിക്കുന്നതു കണ്ട് പോക്കറ്റ് റോഡില്‍ നിന്നു വന്ന ഹരിശങ്കര്‍ സഞ്ചരിച്ച ബൈക്ക് വെട്ടിച്ചപ്പോള്‍ അടിയില്‍പ്പെടുകയായിരുന്നു. ഗാന്ധിനഗര്‍ എസ്എംഇയിലെ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥികളായിരുന്നു ഇവര്‍. ഗാന്ധിനഗര്‍ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it