ബസ്സിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി; യുവാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
BY Sumeera SMR23 April 2016 5:43 AM GMT
Sumeera SMR23 April 2016 5:43 AM GMT
കുമളി: കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി. ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയ പാതയില്‍ കുമളി കെ.എസ്.ആര്.ടി ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം.കോട്ടയത്തു നിന്നും കുമളി ബസ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കിയ ശേഷം ബസ് ഡിപ്പോയിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. ദേശീയ പാതയില്‍ നിന്നും ഡിപ്പോയിലേക്ക് തിരിയുന്നതിനിടെ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിച്ചയുടന്‍ ബൈക്കിലുണ്ടായി നന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനാല്‍ ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പിന്നീട് നാട്ടുകാരും കെ.എസ്.ആര്.ടി.സി ജീവനക്കാരും ചേര്‍ന്ന് ബൈക്ക് പുറത്തെടുക്കുകയായിരുന്നു.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT