ബസ്സിനടയില്‍പ്പെട്ട ബൈക്ക് കത്തിനശിച്ചു: ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരിക്ക്
BY Sumeera SMR25 Jan 2016 4:56 AM GMT
Sumeera SMR25 Jan 2016 4:56 AM GMT
കരുനാഗപ്പള്ളി: ബസ്സിനടയില്‍പ്പെട്ട ബൈക്ക് കത്തിനശിച്ചു. കോട്ടയത്തു നിന്നും കരുനാഗപ്പള്ളിയിലേക്കു വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിനെ മറികടക്കുവാന്‍ ശ്രമിച്ച ബൈക്കാണ് ബസിനടയില്പ്പെട്ടത്. കാവനാട് സ്വദേശികളായ രണ്ടുപേര്‍ യാത്ര ചെയ്ത ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രക്കാരെ പരിക്കേറ്റ നിലയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ദേശീയപാതയില്‍ പുത്തന്‍ തെരുവിലാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ട ബൈക്ക് ബസിനടയില്പ്പെടുകയും ബസിന്റെ ടയര്‍ കുരുങ്ങി റോഡിലുരഞ്ഞ് ബസിന്റെ ടയര്‍ കത്തി ബസിന്റെ പിന്‍ഭാഗത്തേക്ക് പടര്‍ന്ന് കത്തുകയും ബൈക്ക് പൂര്‍ണമായും കത്തുകയും ചെയ്തു. കായംകുളത്തു നിന്നും ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും നാട്ടുകാര്‍ തീ കെടുത്തി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പരിഭ്രാന്തരായി ഇറങ്ങിയോടി. അപകടസ്ഥലത്തു നിന്നും 50മീറ്റര്‍ ദൂരം ബൈക്ക് ബസിന്റെ പിന്‍ടയറില്‍ ഉടക്കി വലിച്ചിഴച്ചതിനെ തുടര്‍ന്നാണ് തീപ്പിടത്തമുണ്ടായത്. ഇടിയുടെ ആഘാതത്താല്‍ ബൈക്ക് യാത്രികര്‍ തെറിച്ചുവീണതിനെ തുടര്‍ന്നാണ് പരിക്ക്. ബൈക്ക് യാത്രികര്‍ മദ്യപിച്ചിരുന്നതായി പോലിസ് പറയുന്നു. കരുനാഗപ്പള്ളി പോലിസ് കേസെടുത്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT