Pathanamthitta local

ബസ്സിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു

റാന്നി: ഉതിമൂട് വെളിവയല്‍പടിയില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച്  വൈദ്യുത പോസ്റ്റ് തകര്‍ന്നു. ഇന്നലെ രാവിലെ 7.15 നു തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചാണ് അപകടം. രണ്ടു വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞ് ലൈനുകള്‍ ബസിനു മുകളില്‍ വീണെങ്കിലും ആളപായമില്ല . മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസപെട്ടു . റാന്നി സൗത്ത് വൈദുതി ബോര്‍ഡ് ഉദ്യോഗസ്ഥരും, റാന്നി പോലിസും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.
Next Story

RELATED STORIES

Share it