kozhikode local

ബസ്ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

കോഴിക്കോട്: ബസ് ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യാതൊരുവിധ നീതീകരണവുമില്ലാതെ സംസ്ഥാനത്തെ ബസ് ചാര്‍ജ്ജ് അന്യായമായി വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഫെയര്‍ സ്റ്റേജ് നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കാതെ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളേക്കാള്‍ അധിക നിരക്ക് ആണ് ഇവിടെ ഉള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ടി വി മാധവി അമ്മ യോഗം ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it