Kottayam Local

ബഷീര്‍ മലയാളത്തിനു കിട്ടിയ ദിവ്യാതിഥി: ചെറിയാന്‍ ഫിലിപ്പ്

തലയോലപ്പറമ്പ്: മലയാളത്തിനു കിട്ടിയ ഒരു ദിവ്യാതിഥിയാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് പ്രശസ്ത രാഷ്ട്രീയ നിരൂപീകരനും ഗ്രന്ഥകാരനുമായ ചെറിയാന്‍ ഫിലിപ്പ്. ബഷീര്‍ കുടുംബ സമേതം താമസിച്ചിരുന്ന തലയോലപ്പറമ്പിലെ വീടും ബഷീറിന്റെ ഭാര്‍ഗവി നിലയവുമായിരുന്ന ഫെഡറല്‍ നിലയത്തിന്റെ തിരുമുറ്റത്തു വച്ച് നടത്തിയ സാഹിത്യ ചര്‍ച്ചാ സമ്മേളനത്തില്‍ ബഷീറും യുവ എഴുത്തുകാരും എന്നതിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കൊട്ടാരത്തില്‍ നിന്ന് കുടിലിലേക്കു സാഹിത്യം പറിച്ചു നട്ടവരില്‍ പ്രമുഖനാണ് ബഷീര്‍. സാഹിത്യ മാര്‍ക്കറ്റില്‍ എല്ലാ തലമുറയിലെയും വായനക്കാരുള്ള ഒരേയൊരാളാണ് ബഷീര്‍. 20ാം നൂറ്റാണ്ടിലെ ഇതിഹാസ സാഹിത്യകരനായിരുന്നു ബഷീറെന്നും അദ്ദേഹം പറഞ്ഞു. അമ്മ മലയാളത്തിന്റെ 50-ാം പ്രതിമാസ സാഹിത്യചര്‍ച്ചയില്‍ ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍മാനും തലയോലപ്പറമ്പ് ഡിബി കോളജ് ഇംഗ്ലീഷ് വിഭാഗം  മേധാവിയുമായ പ്രഫ. കെ എസ് ഇന്ദു മോഡറേറ്ററായി. നേവലിസ്റ്റും നാടക സംവിധായകനുമായ ചിത്രഭാനുവിനെ ചടങ്ങില്‍ ആദരിച്ചു. കവി പ്രഫ. ജോര്‍ജ് തോമസ്, ബഷീര്‍ സ്മാരക സമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അഡ്വ. ടോമി കല്ലാനി, ബഷീര്‍ സ്മാരക സമിതി ഡയറക്ടര്‍മാരായ ഡോ. വി ടി ജലജാകുമാരി, ഡോ. യു ഷംല, മോഹന്‍ ഡി ബാബു, പ്രഫ ടി ഡി മാത്യു, സണ്ണി ചെറിയാന്‍, പി ജി ഷാജിമോന്‍, എം കെ ഷിബു, ഡോ എം എസ് ബിജു, കെ ആര്‍ സുശീലന്‍, ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി അഡ്വ. എന്‍ ചന്ദ്രഭാനു, ഡോ. പി എച്ച് ഇസ്മായില്‍, കെ എം ഷാജഹാന്‍, രാജു കാലായില്‍,  കെ എസ് മണി, ടി കെ സഹദേവന്‍, സിജി ഗിരിജന്‍ ആചാരി, ഡോ എസ് പ്രീതന്‍, സുധാംശു, ടി കെ ഉത്തമന്‍സ പ്രഫ. ഡി എന്‍ നായര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it