ബശ്ശാര്‍ അല്‍ അസദിന്റെ മാതാവ് അന്തരിച്ചു

ദമസ്‌കസ്: സിറിയന്‍ ഏകാധിപതി ബശ്ശാര്‍ അല്‍ അസദിന്റെ മാതാവ് അനീസ അഹ്മദ് മഖ്‌ലൂഫ് (86) അന്തരിച്ചു. മുന്‍ പ്രസിഡന്റ് ഹാഫിസ് അല്‍ അസദാണ് ഭര്‍ത്താവ്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലായിരുന്നു അന്ത്യമെന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
1930ല്‍ തീരദേശ പ്രവിശ്യയായ ലതാക്കിയയിലെ സമ്പന്ന അലവി കുടുംബത്തിലാണ് ജനനം. വ്യോമസേനയില്‍ ലെഫ്റ്റനന്റ് ആയിരുന്ന ഹാഫിസ് അസദിനെ 1957ലാണ് വിവാഹം ചെയ്യുന്നത്. അഞ്ചു മക്കളുണ്ട്.
Next Story

RELATED STORIES

Share it