ernakulam local

ബള്‍ഗേറിയയില്‍ നിന്നും 55 കോടിയെത്തിയ കേസ്:ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങി



കൊച്ചി: വ്യാജ കയറ്റുമതിയുടെ മറവില്‍ ബള്‍ഗേറിയയില്‍ നിന്നും 55 കോടിയെത്തിയ കേസില്‍ കൊച്ചിയിലെ വ്യവസായിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മുഴുവന്‍ സ്ഥിരമായി മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടിയാരംഭിച്ചു. എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നത്. കയറ്റുമതിയിലൂടെയല്ല പണമെത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന്റെ പിന്നാലെയാണ് നടപടി. 55 കോടിയില്‍ 52 കോടിയും നേരത്തെ താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തേക്ക് അയച്ചതായി അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ സപ്തംബറിലാണ് ഹാര്‍ബറിലെ എസ്ബിഐയിലുള്ള ജോസിന്റെ ഓവര്‍സീസ് അക്കൗണ്ടിലേക്ക് പണമെത്തിയത്.
Next Story

RELATED STORIES

Share it