kasaragod local

ബളാല്‍-രാജപുരം ജില്ലാ പഞ്ചായത്ത് റോഡ് പിഡബ്ല്യൂഡിയെ തിരിച്ചേല്‍പിക്കണമെന്ന് നാട്ടുകാര്‍

രാജപുരം: ബളാല്‍-രാജപുരം ജില്ലാ പഞ്ചായത്ത് റോഡ് പിഡബ്ല്യുഡിക്ക് തിരിച്ചേല്‍പിക്കണമെന്ന് നാട്ടുകാര്‍. വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്ക് ആസ്ഥാനത്തേക്ക് പാണത്തൂര്‍, ബന്തടുക്ക, കൊട്ടോടി പ്രദേശത്തുകാര്‍ക്ക് എളുപ്പം എത്താവുന്ന ബളാല്‍-രാജപുരം ജില്ലാ പഞ്ചായത്ത് മോഡല്‍ റോഡ് മൂന്നു വര്‍ഷക്കാലമായി ടാറിങ്ങോ റിപയറിങ്ങോ കാടുവെട്ടലോ ഓട നന്നാക്കാലോ ഇല്ലാതെ നശിപ്പിച്ചതിന്റെ ഉത്തരവാദികള്‍ ജില്ലാ പഞ്ചായത്ത് അധികൃതരാണെന്ന് പൊതുയോഗം കുറ്റപ്പെടുത്തി.
റോഡിന്റെ ഇരുവശത്തും ഫോണ്‍ കേബിളിന് അനുമതി കൊടുത്ത് ത്രിതല പഞ്ചായത്തുകള്‍ ശ്രദ്ധിക്കാതെ ഇരുന്നത് റോഡില്‍ വലിയ കുഴികള്‍ ഉണ്ടാക്കാന്‍ കാരണമായി. മെക്കാഡം ചെയ്യുന്നതില്‍ ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടിരികെ മെക്കാഡം ചെയ്യുന്നതിന്റെ സാങ്കേതിക വിദ്യകള്‍ മൂന്നു വര്‍ഷം കൊണ്ട് ആര്‍ജിക്കാത്ത ജില്ലാ പഞ്ചായത്ത് ഈ റോഡ് പിഡബ്ല്യുഡിക്ക് തിരിച്ചേല്‍പ്പിക്കണമെന്ന് യോഗം  പ്രമേയത്തിലൂടെ ആവശൃപ്പെട്ടു.
റോഡ് നന്നാക്കുന്നതിനും കാട് കൊത്തുന്നതിനം ഓട നന്നാക്കുന്നതിനും ജില്ലാ പഞ്ചായത്ത് ഭരണ സമിതി അടിയന്തരമായി ഇടപെടാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ ജില്ലാ പഞ്ചായത്തിന് മുമ്പില്‍ സംഘടിപ്പിക്കുമൊന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പാലംകല്ലില്‍ ചേര്‍ന്ന യോഗത്തില്‍ റോഡ് വികസന സമിതി പ്രസിഡന്റ് ആനക്കല്ല് വി മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it