ബലാല്‍സംഗക്കേസ്: പ്രതിക്ക് ശിക്ഷ ഷൂസ് കൊണ്ട് അടി

ഹാവൂര്‍ (യുപി): ബലാല്‍സംഗക്കേസിലെ പ്രതിയെ ഷൂസ്‌കൊണ്ടടിക്കാന്‍ നാട്ടുകൂട്ടത്തിന്റെ വിധി. ഡിസംബര്‍ 19നാണ് തൊടാല്‍പൂര്‍ ഗ്രാമത്തിലെ ഒരു പെ ണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. കേസ് വിചാരണ ചെയ്ത ഗ്രാമത്തിലെ നാട്ടുകൂട്ടം പ്രതികള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ചു. പിഴയൊടുക്കാന്‍ തയ്യാറാവാത്ത ഒരു പ്രതിയുടെ മുഖത്ത് മഷിയൊഴിക്കാനും ഷൂകൊണ്ട് അടിക്കാനും നാട്ടുകൂട്ടം ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. പ്രാദേശികപത്രത്തില്‍ വാര്‍ത്ത വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലിസ് പറഞ്ഞു. നാട്ടുകൂട്ടം എന്തു വിധിച്ചാലും കുറ്റക്കാരുടെ പേരില്‍ നടപടിയെടുക്കാനാണ് പോലിസിന്റെ നീക്കം. എന്നാല്‍, പ്രതികളെ പിടിക്കാന്‍ പോലിസിനായിട്ടില്ല.
Next Story

RELATED STORIES

Share it