Flash News

ബലാല്‍സംഗം: സര്‍വകലാശാലാ സ്ഥാപകന്‍ അറസ്റ്റില്‍

ബലാല്‍സംഗം: സര്‍വകലാശാലാ സ്ഥാപകന്‍ അറസ്റ്റില്‍
X
[caption id="attachment_94378" align="alignnone" width="759"]jayesh-with-cm ജയേഷ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനൊപ്പം താന്‍ സ്ഥാപിച്ച സര്‍വകലാശാലയില്‍[/caption]

വഡോദര: നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ സ്വകാര്യ സര്‍വകലാശാലാ സ്ഥാപകനും മുന്‍ അധ്യക്ഷനുമായ ജയേഷ് പട്ടേലിനെ പോലിസ് അറസ്റ്റ് ചെയ്തു. ബലാല്‍സംഗത്തിനു പ്രേരിപ്പിച്ചതിന് വനിതാ ഹോസ്റ്റല്‍ ഉദ്യോഗസ്ഥ ഭാവന ബെന്‍ പട്ടേല്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ഒളിവിലായിരുന്ന പട്ടേല്‍ ബുധനാഴ്ച രാത്രിയാണ് അറസ്റ്റിലായത്. വഡോദര ജില്ലയിലെ ലിംഡി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന പുരുള്‍ സര്‍വകലാശാലയുടെ സ്ഥാപകനാണ് പട്ടേല്‍. സംഭവത്തെതുടര്‍ന്ന് അധികൃതര്‍ സര്‍വകലാശാല അധ്യക്ഷപദവിയില്‍നിന്നു പട്ടേലിനെ പുറത്താക്കിയിരുന്നു.
ബിജെപിയില്‍ നിന്നു പട്ടേലിനെ പുറത്താക്കിയെന്ന് പാര്‍ട്ടി വക്താവ് ഭരത് പാണ്ഡ്യ പറഞ്ഞു. സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത നഴ്‌സിങ് സ്ഥാപനത്തിലെ 21കാരിയായ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. വനിതാ ഹോസ്റ്റലിന്റെ തൊട്ടടുത്താണ് ജയേഷ് പട്ടേലിന്റെ വസതി.
വിദ്യാര്‍ഥിനിയെ, പട്ടേലിന്റെ വസതിയിലേക്ക് കൊണ്ടുപോയത് ഭാവനയായിരുന്നു. അവിടെവച്ചാണ് ബലാല്‍സംഗം നടന്നത്. ജയേഷ് പട്ടേല്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പട്ടേല്‍ 2014ല്‍ ബിജെപിയില്‍ ചേരുന്നതിനു മുമ്പ് കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ടു തവണ നിയമസഭയിലേക്ക് മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it