Flash News

ബലാല്‍സംഗം: മുന്‍ അകാലിദള്‍ മന്ത്രി കീഴടങ്ങി



ഗുരുദാസ്പൂര്‍: ബലാല്‍സംഗ കേസിലെ പ്രതി മുന്‍ അകാലിദള്‍ മന്ത്രി സുചാ സിങ് ലങ്ക ജില്ലാ കോടതിയില്‍ കീഴടങ്ങി. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇദ്ദേഹം ഒളിവിലായിരുന്നു. 2009 മുതല്‍ ലങ്ക തന്നെ ബലാല്‍സംഗം ചെയ്തിരുന്നുവെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആരോപണത്തിന് പിന്‍ബലമായി പരാതിക്കാരി വീഡിയോ ദൃശ്യമടങ്ങിയ പെന്‍ഡ്രൈവും പോലിസിന് നല്‍കിയിട്ടുണ്ട്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ലങ്ക പഞ്ചാബ് -ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ പ്രതികാരമാണെന്നാണ് അദ്ദേഹം പറയുന്നത്. കേസിനെ തുടര്‍ന്ന് അകാലിദളിന്റെ എല്ലാ പദവികളും ലങ്ക രാജിവച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it