ബലാല്‍സംഗം: ആര്‍ജെഡി എംഎല്‍എയ്ക്ക് കുറ്റപത്രം

ബിഹാര്‍ ശെറിഫ്: ബാലികയെ ബലാല്‍സംഗം ചെയ്ത കേസില്‍ ആര്‍ജെഡി എംഎല്‍എ രാജ്ബല്ലഭ് യാദവിനും മറ്റുമെതിരേ നാളന്ദ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. അഡീഷനല്‍ ഡിസ്ട്രിക്ട് ജഡ്ജി രശ്മി ശിഖയുടെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഒന്നാം പ്രതിയാണ് യാദവ്.
കേസില്‍ വിചാരണ വേഗത്തില്‍ വേണമെന്ന് പോലിസ് കോടതിയോട് അഭ്യര്‍ഥിച്ചു. കേസില്‍ ഒളിവിലായിരുന്ന യാദവ് മാര്‍ച്ച് 10നാണ് കോടതിയില്‍ കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കീഴടങ്ങല്‍. ബിഹാര്‍ ശെറിഫിലെ എംഎല്‍എയുടെ വസതിയില്‍വച്ച് ഫെബ്രുവരി ആറിന് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി എന്നാണ് കേസ്. എംഎല്‍എയ്ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന സുലേഖ ദേവി, അവരുടെ ബന്ധു എന്നിവരും കേസില്‍ പ്രതികളാണ്. പ്രതികളെല്ലാം ഇപ്പോള്‍ ജില്ലാ ജയിലിലാണ്.
Next Story

RELATED STORIES

Share it