Flash News

'ബലാത്സംഗത്തെ എതിര്‍ക്കാതിരുന്നാല്‍ ജീവന്‍ രക്ഷിക്കാം': മുന്‍ ഡിജിപിയുടെ പ്രസ്താവന വിവാദത്തില്‍

ബലാത്സംഗത്തെ എതിര്‍ക്കാതിരുന്നാല്‍ ജീവന്‍ രക്ഷിക്കാം: മുന്‍ ഡിജിപിയുടെ പ്രസ്താവന വിവാദത്തില്‍
X
കര്‍ണാടക: ബലാത്സംഗത്തെ എതിര്‍ക്കാതിരുന്നാല്‍ ജീവന്‍ രക്ഷിക്കാമെന്ന് കര്‍ണാടക മുന്‍ ഡിജിപി എച്ച്ടി സാങ്‌ലിയാന. 'നിങ്ങള്‍ കീഴടക്കപ്പെട്ടാല്‍ കീഴടങ്ങിക്കൊടുക്കണം. കേസൊക്കെ പിന്നീട് നോക്കാം. കീഴടങ്ങിക്കൊടുത്താല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയും. കൊല്ലപ്പെടുന്നത് തടയുകയും ചെയ്യാം' എന്ന സാങ്‌ലിയാനയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ നിര്‍ഭയയുടെ അമ്മയായ ആശാദേവി ഉള്‍പ്പെടെയുള്ള സ്ത്രീകളെ ആദരിക്കുന്ന ചടങ്ങിലാണ് സാങ്‌ലിയാനയുടെ വിവാദ പ്രസ്താവന.



ആശാദേവിയെ കുറിച്ച് സാങ്‌ലിയാന നടത്തിയ പരാമര്‍ശവും വിമര്‍ശനത്തിനിടയാക്കി. 'നിര്‍ഭയയുടെ അമ്മയ്ക്ക് നല്ല ശരീരവടിവാണ്, അപ്പോള്‍ മകള്‍ എത്ര സുന്ദരിയായിരുന്നിരിക്കും എന്ന് ഊഹിക്കാമല്ലോ' എന്നായിരുന്നു സാങ്‌ലിയാനയുടെ പ്രസ്താവന. സാങ്‌ലിയാനയുടെ ഈ പ്രസ്താവനകള്‍ തങ്ങളെ ഞെട്ടിച്ചുവെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it