ബര്‍ദന്റെ ആരോഗ്യനിലയില്‍ പുരോഗതി

ന്യൂഡല്‍ഹി: പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഐ നേതാവ് എ വി ബര്‍ദന്റെ (92) ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ജി ബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുത്തിവയ്പുകളോട് ബര്‍ദന്‍ പ്രതികരിക്കുന്നുണ്ടെന്നും കണ്ണുകള്‍ തുറക്കാന്‍ കഴിയുന്നുണ്ടെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് അതുല്‍ അണ്ടര്‍ പറഞ്ഞു. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ബര്‍ദനെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it