Flash News

ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി യുവന്റസ്; ഡോര്‍ട്മുണ്ടിന് തോല്‍വി

ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി യുവന്റസ്; ഡോര്‍ട്മുണ്ടിന് തോല്‍വി
X

ഫിലാഡല്‍ഫിയ: അന്താരാഷ്ട്ര ചാംപ്യന്‍സ് കപ്പില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി യുവന്റസ്. മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇറ്റാലിയന്‍ വമ്പന്‍മാരുടെ ജയം. ആദ്യ പകുതിയില്‍ ഇറ്റാലിയന്‍ താരം ആന്‍ഡ്രിയ ഫാവില്ലിയാണ് യുവന്റസിനായി രണ്ട് ഗോളുകളും നേടിയത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്കെത്തിയിട്ടും താരത്തിന് അവസരം നല്‍കാതെ 4-4-2 ഫോര്‍മാറ്റില്‍ യുവന്റസ് ബൂട്ടണിഞ്ഞപ്പോള്‍ 4-5-1 ഫോര്‍മാറ്റിലായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ പടപ്പുറപ്പാട്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുറത്തെടുത്ത യുവന്റസ് 32ാം മിനിറ്റിലാണ് അക്കൗണ്ട് തുറന്നത്. ക്ലൗഡിയോ മാര്‍ച്ചീസിയോയുടെ അസിസ്റ്റില്‍ യുവ താരം ഫാവില്ലിയാണ് യുവന്റസിനായി ലക്ഷ്യം കണ്ടത്. ഈ സീസണില്‍ 6.5 മില്യണ്‍ പൗണ്ടിന് അസ്‌കോലിയില്‍ നിന്നാണ് ഫാവില്ലി യുവന്റസിലേക്കെത്തിയത്. 40ാം മിനിറ്റിലും ഫാവില്ലിയുടെ കാലുകള്‍ ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ 2-0ന് ആധിപത്യം യുവന്റസിനൊപ്പം നിന്നു. പിന്നീട് രണ്ടാം പകുതിയില്‍ ഗോളകന്ന് നിന്നതോടെ 2-0ന്റെ ജയം യുവന്റസിനൊപ്പം നില്‍ക്കുകയായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ  വിജയക്കുതിപ്പിന് ബെന്‍ഫിക്ക തടയിട്ടു. നിശ്ചിത സമയത്ത് 2-2 തുല്യത പാലിച്ചതോടെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ 3-2നാണ് ബെന്‍ഫിക്കയുടെ ജയം. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ മാക്‌സിമില്യന്‍ ഫിലിപ്പിന്റെ (20,22) ഇരട്ട ഗോള്‍ കരുത്തില്‍) ഡോര്‍ട്മുണ്ട് ആദ്യ പകുതിയില്‍ 2-0ന് മുന്നിട്ട് നിന്നു. എന്നാല്‍ രണ്ടാം പകുതിയുടെ 51ാം മിനിറ്റില്‍ അല്‍മെയ്ഡയും 69ാം മിനിറ്റില്‍ സെമീഡയും ഗോള്‍ മടക്കിയതോടെ നിശ്ചിത സമയം 2-2 സമനിലയില്‍ പൂര്‍ത്തിയാവുകയായിരുന്നു. പിന്നീട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം ബെന്‍ഫിക്കയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it