ബയേണിനു ബ്രേക്കിട്ടു

ബെര്‍ലിന്‍: തുടര്‍ച്ചയായി 10 ജയങ്ങളുമായി കുതിക്കുകയായിരുന്ന ബയേണ്‍ മ്യൂണിക്കിന് ജര്‍മന്‍ ലീഗ് (ബുണ്ടസ് ലിഗ) ഫുട്‌ബോളില്‍ ബ്രേക്ക്. 11ാം റൗണ്ട് മല്‍സരത്തില്‍ ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ടാണ് ബയേണിനെ അവരുടെ മൈതാനത്ത് ഗോള്‍രഹിതമായി കുരുക്കിയത്.
കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും മറ്റു മല്‍സരങ്ങളിലേതു പോലെ ഫിനിഷിങില്‍ മികവ് പുലര്‍ത്താന്‍ ബയേണിനായില്ല. ഈ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ പുതിയൊരു റെക്കോഡ് സ്വന്തം പേരില്‍ കുറിക്കാന്‍ ബയേണിനാവുമായിരുന്നു. 1960ല്‍ തുടര്‍ച്ചയായി 11 ജയങ്ങളെന്ന ടോട്ടനം ഹോട്‌സ്പറിന്റെ റെക്കോഡിനൊപ്പമെത്താനുള്ള അവസരമാണ് ബയേണ്‍ നഷ്ടപ്പെടുത്തിയത്.
സമനില വഴങ്ങേണ്ടിവന്നെങ്കിലും ലീഗിലെ ഒന്നാംസ്ഥാനം ബയേണിനു തന്നെയാണ്. 31 പോയിന്റോടെയാണ് ബയേണ്‍ തലപ്പത്തു നില്‍ക്കുന്നത്. ഒരു മല്‍സരം കുറച്ചു കളിച്ച ബൊറൂസ്യ ഡോട്മുണ്ട് എട്ടു പോയിന്റ് പിന്നിലാണ്.
Next Story

RELATED STORIES

Share it