Flash News

ബന്‍വാരി ദേവി കൊലക്കേസ് : ആറു വര്‍ഷത്തിനു ശേഷം പ്രതി അറസ്റ്റില്‍

ബന്‍വാരി ദേവി കൊലക്കേസ് : ആറു വര്‍ഷത്തിനു ശേഷം പ്രതി അറസ്റ്റില്‍
X


ജോധ്പൂര്‍: 2011ലെ വിവാദമായ ബന്‍വാരി ദേവി കൊലക്കേസിലെ പ്രധാന പ്രതിയെ ആറു വര്‍ഷത്തിനു ശേഷം അറസ്റ്റ് ചെയ്തു. ഇന്ദിര ബിഷ്‌ണോയിയെയാണ് രാജസ്ഥാന്‍ ഭീകരവിരുദ്ധ സംഘവും മധ്യപ്രദേശ് പോലിസും ചേര്‍ന്ന് പിടികൂടിയത്. ബന്‍വാരി ദേവി കൊലക്കേസില്‍ ഗൂഢാലോചന കുറ്റമായിരുന്നു ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. തുടര്‍ന്ന് ഒളിവില്‍പോയ ഇവരെ ആറു വര്‍ഷത്തിനു ശേഷം നര്‍മദ നദീതീരത്തെ കുടിലില്‍വച്ചാണ് അറസ്റ്റ് ചെയ്തത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.രാജസ്ഥാന്‍ പോലിസ് സംഘവും മധ്യപ്രദേശ് പോലിസും ചേര്‍ന്ന് നേമവാര്‍ പരിസരത്തുവച്ചാണ് ബിഷ്‌ണോയിയെ പിടികൂടിയതെന്ന് എഎസ്്പി അനില്‍ പടിതര്‍ പറഞ്ഞു.രാജസ്ഥാന്‍ മുഖ്യമന്ത്രി മഹിപാല്‍ മഡേണയും ബന്‍വാരി ദേവിയുമായി ബന്ധപ്പെട്ട് ഒരു സിഡിയെക്കുറിച്ച് ചില ചാനലുകള്‍ വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു. തുടര്‍ന്ന് 2011 സപ്തംബര്‍ ഒന്നിന് ഇവരെ കാണാതായി. ശരീരഭാഗങ്ങള്‍ കത്തിച്ച് കനാലില്‍ തള്ളുകയായിരുന്നു.  കേസില്‍ 17 പ്രതികള്‍ക്കെതിരേ മൂന്നു ചാര്‍ജ്ഷീറ്റുകള്‍ സിബിഐ സമര്‍പ്പിച്ചിരുന്നു. ഇതില്‍ രാജസ്ഥാന്‍ മുന്‍ മന്ത്രി മഡേണയും മാര്‍ക്കം സിങ് ബിഷ്്‌ണോയിയും ഉള്‍പ്പെടും. അറസ്റ്റിലായ ഇന്ദിരാ ബിഷ്‌ണോയിയുടെ സഹോദരനാണ് മാല്‍ക്കം സിങ് ബിഷ്‌ണോയ്.
Next Story

RELATED STORIES

Share it