Alappuzha local

ബന്ധുവിന്റെ കല്യാണത്തിന് പോയി തിരികെ എത്തിയപ്പോള്‍ വീടില്ല

എടത്വ: ബന്ധുവിന്റെ കല്യാണത്തിന് പോയി തിരികെ എത്തിയപ്പോള്‍ വീടില്ല. ഞായറാഴ്ച രാത്രിയില്‍ പെയ്ത ശക്തമായ കാറ്റിലും മഴയിലുമാണ് മുട്ടാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കളത്തിപറമ്പില്‍ രാധാകൃഷ്ണനും കുടുംബത്തിനും കിടപാടം നഷ്ടപെട്ടത്. മൂന്ന് മുറിയും ഒരു അടുക്കളയുമുള്ള വീട് പൂര്‍ണ്ണമായും തകര്‍ന്നു.
രാധാകൃഷ്ണന്‍ ഭാര്യ രാധാമണി, മകന്‍ രാജേഷ്, മരുമകള്‍ രാഖി, മുന്നു വയസ്സുള്ളതും അഞ്ച് മാസം പ്രായമുള്ളതുമായ രാജേഷിന്റെ മക്കള്‍ക്കുമൊപ്പം ശനിയാഴ്ചയാണ് ഭാര്യാ സഹോദരിയുടെ മകളുടെ കല്ല്യാണത്തിനായി തോട്ടയ്ക്കാട്ടേയ്ക്ക് വീട് പൂട്ടി പോയത്.
കല്ല്യാണത്തിന് ശേഷം ഇന്നലെ രാവിലെ തിരികെ എത്തിയപ്പോഴാണ് വീട് പൂര്‍ണ്ണമായും തകര്‍ന്ന വിവരം അറിയുന്നത്. രാധാകൃഷ്ണനും മകന്‍ രാജേഷും കൂലിപണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. തഹസില്‍ദാര്‍, വില്ലേജോഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it