Flash News

ബന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം



തൃശൂര്‍: വ്യക്തിപരമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ബന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. വെങ്കിടങ്ങ് ആനപ്പാത്ത് ഷനില്‍കുമാര്‍ (33) എന്ന കണ്ണനെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു.  ഭ്രാന്തന്റെ മകനെന്ന് ആക്ഷേപിച്ചതിനെ തുടര്‍ന്ന് ബന്ധുവായ വെങ്കിടങ് ആനപ്പാത്ത് വീട്ടില്‍ കൃഷ്ണനെ ഷനില്‍കുമാര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it