kasaragod local

ബന്ധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുത്തു

ആലക്കോട്: വിവാഹ സല്‍ക്കാര ചടങ്ങ് നടക്കുന്നതിനിടെ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കടുപ്പില്‍ ബെന്നി(42)യെ പോലിസ് തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി കസ്റ്റഡിയില്‍ വാങ്ങി. നടുവില്‍ മണ്ടളത്തെ കടുപ്പില്‍ ജോസഫ് എന്ന ജോയിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ ബെന്നിയെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ആലക്കോട് സിഐ പി കെ സുധാകരന്റെ നേതൃത്വത്തില്‍ ഇയാളെ ഇന്നലെ ഉച്ചയോടെ നടുവില്‍ പള്ളിത്തട്ടിലും ഒറ്റത്തൊട്ടയിലുമെത്തിച്ച് തെളിവെടുത്തു. ജോയിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഒറ്റത്തൊട്ടയില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ഏഴിന് പള്ളിത്തട്ടിലെ കല്യാണ സ്ഥലത്ത് വച്ചാണ് ജോയിയെ ബെന്നി കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it