Kollam Local

ബന്ധുക്കളെ കണ്ടെത്തി; ദിനേശ് നാട്ടിലേക്ക് മടങ്ങി

കൊല്ലം: മഹാരാഷ്ട്ര സ്വദേശി ദിനേശ് അച്ഛനോടൊപ്പം സ്വദേശത്തേക്ക് മടങ്ങി. മാനസിക രോഗംമൂലം തെരുവില്‍ അലഞ്ഞു നടന്നിരുന്ന ദിനേശ്(27) മാസങ്ങള്‍ക്ക് മുമ്പാണ് മയ്യനാട് എസ്എസ് സമിതി അഭയകേന്ദ്രത്തില്‍ എത്തുന്നത്.എസ് എസ് സമിതി അഭയകേന്ദ്രം പ്രവര്‍ത്തകരുടെ സ്‌നേഹശുശ്രൂഷയുടെയും തിരുവനന്തപുരം മാനസിക ആരോഗ്യകേന്ദ്രത്തിലെ ചികില്‍സയുടെയും ഫലമായി മാനസിക ആരോഗ്യം വീണ്ടെടുത്ത ദിനേശ് സ്വന്തം വീടിനെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമുള്ള വിവരങ്ങള്‍ എസ് എസ് സമിതി ശുശ്രൂഷകരുമായി പങ്കുവച്ചു.സമിതി പ്രവര്‍ത്തകനായ മാത്യു വാഴക്കുളം ദിനേശ് പറഞ്ഞതു പ്രകാരം മഹരാഷ്ട്രയിലെ ഷോലാപൂര്‍ ജില്ലയിലെ ബാവി വില്ലേജിലെ വീട് കണ്ടുപിടിച്ച് വിവരം അറിയിക്കുകയും കഴിഞ്ഞ ദിവസം പിതാവ് രാമകൃഷ്ണ ബാഗ്‌വാന്‍ കാക്കടേ എസ്എസ് സമിതിയിലെത്തി ദിനേശിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. 2015 ല്‍ പൂനയിലേക്ക് ജോലിതേടിപോയ ദിനേശ് പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. പലസ്ഥലങ്ങളില്‍ അലഞ്ഞ് മാനസിക രോഗിയായി വികൃതമായി നടക്കുകയായിരുന്നു. ദിനേശിനെ നാട്ടില്‍ പല സ്ഥലങ്ങളിലും അന്വഷിച്ചിരിക്കുന്ന സമത്താണ് മാത്യൂ വിവരവും ആയി വീട്ടില്‍ എത്തുന്നത്.ദിനേശിനെ അച്ചന്‍ രാമകൃഷ്ണബാഗ്‌വാന്‍കാക്കടേയോടൊപ്പം വീട്ടിലേക്ക് എസ് എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാന്‍സിസ് സേവ്യറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യാത്ര അയച്ചു.
Next Story

RELATED STORIES

Share it