wayanad local

ബന്ധങ്ങള്‍ വോട്ടാക്കി മാറ്റാന്‍ ഗൃഹസന്ദര്‍ശനവുമായി ജയലക്ഷ്മി

മാനന്തവാടി: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ബന്ധങ്ങള്‍ വോട്ടാക്കി മാറ്റാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയലക്ഷ്മി നടത്തുന്നത് മുഴുനീള ഗൃഹസന്ദര്‍ശനം.
സ്ഥാനാര്‍ഥി പര്യടനത്തേക്കാള്‍ യുഡിഎഫ് ശ്രദ്ധയൂന്നുന്നത് കുടുംബയോഗങ്ങള്‍ക്കും ഭവനസന്ദര്‍ശനങ്ങള്‍ക്കുമാണ്. വിവാഹവീടുകളിലും മരണവീടുകളിലും സ്ഥാനാര്‍ഥികള്‍ നടത്തുന്ന പതിവ് സന്ദര്‍ശനങ്ങള്‍ക്ക് വിപരീതമായി മണ്ഡലത്തിലെ ഓരോ ഗ്രാമപ്പഞ്ചായത്തിലെയും പരമാവധി വീടുകളിലേക്ക് വോട്ടഭ്യര്‍ഥിച്ചെത്താനാണ് ജയലക്ഷ്മിയുടെ ശ്രമം. തിരഞ്ഞെടുപ്പിന്റെ ഒരുക്കം മുതല്‍ ഇന്നലെ വരെ ഇങ്ങനെ നൂറുകണക്കിന് വീടുകളിലാണ് എത്തിയത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം 40ലധികം കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. നൂറു മുതല്‍ ഇരുനൂറു വരെ ആളുകളാണ് ഇങ്ങനെ മന്ത്രിയോടൊപ്പം വീട്ടുമുറ്റത്ത് ഒത്തുചേരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടാതെ അനുഭാവികളെയും നിഷ്പക്ഷരായ വോട്ടര്‍മാരെയും ഈ കുടുംബയോഗങ്ങളിലേക്ക് എത്തിക്കാനാണ് ബൂത്ത് കമ്മിറ്റികള്‍ ശ്രമിക്കുന്നത്. ഒരു ബൂത്തില്‍ രണ്ടു വീതം കുടുംബയോഗങ്ങള്‍ നടത്താനാണ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പഞ്ചായത്ത് തല കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഞായറാഴ്ച അവധി ദിവസമായതിനാല്‍ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും രണ്ടോ മൂന്നോ വീതം കുടുംബയോഗങ്ങള്‍ നടന്നു. സ്ഥാനാര്‍ഥി എന്ന നിലയില്‍ മാനന്തവാടി നഗരസഭയിലെ അഞ്ചു കുടുംബയോഗങ്ങളിലാണ് പി കെ ജയലക്ഷ്മി പങ്കെടുത്തത്.
Next Story

RELATED STORIES

Share it