Kollam Local

ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാന്‍ വിദ്യാര്‍ഥികളില്‍ ബോധവല്‍ക്കരണം നടത്തണം: ചവറ പാറുകുട്ടി

ചവറ:ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാന്‍ വിദ്യാര്‍ഥികളില്‍ രക്ഷിതാക്കളും അധ്യാപകരും ബോധവല്‍ക്കരണം നടത്തണമെന്ന് കഥകളി കലാകാരി ചവറ പാറുകുട്ടി പറഞ്ഞു.
ചവറ ശങ്കരമംഗലം കാമന്‍കുളങ്ങര സര്‍ക്കാര്‍ എല്‍ പി സ്‌ക്കൂളിലെ വാര്‍ഷികാഘോഷവും സ്റ്റുഡന്റ്‌സ് റേഡിയോ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു പാറുകുട്ടി. മനുഷ്യരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഇന്നും ലോകത്ത് നടമാടുകയാണ്. പലരും സ്‌നേഹം എവിടെയാണെന്ന് അന്വേഷിച്ച് നടക്കുകയാണ്. ഐക്യമാണ് എല്ലായിടങ്ങളിലും വേണ്ടത്. സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി സ്പര്‍ദ്ധ ഉണ്ടാക്കിയാല്‍ ഒന്നും ഒരു കാര്യവും ലക്ഷ്യസ്ഥാനത്ത് എത്തുകയില്ലായെന്നും അവര്‍ പറഞ്ഞു. ഇന്ന് രക്ഷിതാക്കള്‍ക്ക് സമയമില്ല.
കുട്ടികളെ മനുഷ്യത്വമുള്ളവരായി വളര്‍ത്തുവാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. എല്ലാ നല്ല വശങ്ങളും നിറഞ്ഞതാണ് കലാ പ്രസ്ഥാനങ്ങള്‍. വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം ഏതെങ്കിലും ഒരു കലയില്‍ പ്രാവണ്യം നേടണം അതിനായി ശ്രമിക്കണമെന്നും ചവറ പാറുകുട്ടി പറഞ്ഞു.യോഗത്തില്‍ പിടിഎ പ്രസിഡന്റ് വര്‍ഗീസ് എം കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു .
ചവറ റോട്ടറി ക്ലബ്ബ് സെക്രട്ടറി മോഹന്‍ കന്നിട്ടയില്‍, ലിന്റാ മേരി, ജി ഉദയകുമാര്‍, ഒ കെ ഷെരീഫ് ,എസ് ലത, സംസാരിച്ചു. ചടങ്ങില്‍ വിവിധ എന്‍ഡോവ്‌മെന്റുകള്‍ സ്‌കോളര്‍ഷിപ്പ് എന്നിവയുടെ വിതരണവും നടന്നു.
Next Story

RELATED STORIES

Share it