ബന്ധം മെച്ചപ്പെടുത്തല്‍; ഇന്ത്യന്‍ നിലപാട് നിരാശാജനകം: നവാസ് ശരീഫ്

വാഷിങ്ടണ്‍: കശ്മീര്‍പ്രശ്‌നം നിലനില്‍ക്കെ തന്നെ ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടേണ്ടതുണ്ടെന്ന പാക് നിലപാടിനോടുള്ള ഇന്ത്യന്‍ പ്രതികരണം നിരാശാജനകമെന്നു പാക് പ്രധാനമന്ത്രി നവാസ് ശരീഫ്.
നാലു ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനെത്തിയ നവാസ് ശരീഫ് നാവിക ആസ്ഥാനത്തു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. അയല്‍രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നം പറഞ്ഞുതീര്‍ത്താല്‍ മാത്രമേ സമാധാനപരമായ അന്തരീക്ഷം സംജാതമാവൂ.
യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യ-പാക് പ്രശ്‌നം സംബന്ധിച്ചു പ്രസിഡന്റ് ഒബാമയുമായും വൈസ് പ്രസിഡന്റ് ജോ ബൈഡനുമായും കാബിനറ്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്ന സായുധസംഘങ്ങളെ തുരത്താന്‍ ഇരുരാജ്യത്തെയും സുരക്ഷാസേനകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നു യുഎസ് പ്രസിഡന്റ് പറഞ്ഞതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ യുഎസ് പ്രസിഡന്റും പാക് പ്രധാനമന്ത്രിയും തമ്മില്‍ ചര്‍ച്ച ചെയ്യും.
Next Story

RELATED STORIES

Share it