ബന്ദ്: കശ്മീരില്‍ ജനജീവിതം സ്തംഭിച്ചു

ശ്രീനഗര്‍: ഗാവ്കദല്‍ കൂട്ടക്കൊലയുടെ 26ാം വാര്‍ഷികദിനമായ ഇന്നലെ ജമ്മുകശ്മീരില്‍ വിവിധ സംഘടനകള്‍ ആഹ്വാനംചെയ്ത ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. 1990 ജനുവരി 21ന് സുരക്ഷാസേന പ്രകടനക്കാര്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീര്‍ താഴ്‌വരയില്‍നിന്ന് പണ്ഡിറ്റുകള്‍ പലായനം ചെയ്ത് രണ്ടു ദിവസത്തിനു ശേഷമായിരുന്നു വെടിവയ്പ്.
Next Story

RELATED STORIES

Share it