ബന്ദ്: കശ്മീരില്‍ ജനജീവിതം സ്തംഭിച്ചു

ശ്രീനഗര്‍: കുല്‍ഗാം ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ കശ്മീരിലെ സാധാരണ ജീവിതം തടസ്സപ്പെട്ടു.
കടകളും സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ശ്രീനഗറില്‍ ഏതാനും സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ബന്ദ് സര്‍ക്കാര്‍ ഓഫിസുകളെയും ബാങ്കുകളെയും ബാധിച്ചു. ക്രമസമാധാനം നിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമായി നിരവധി സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ലാരോ പ്രദേശത്ത് നടന്ന സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ബന്ദ് നടത്തുമെന്ന് സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. സയ്യിദ് അലിഷാ ഗീലാനി, മീര്‍വായിസ് ഉമര്‍ ഫാറൂഖ്, മുഹമ്മദ് യാസീന്‍ മാലിക് എന്നിവരാണ് ബന്ദ് പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it