Citizen journalism

ബന്ദിപ്പൂരില്‍ തുരുമ്പന്‍ പൂച്ചയെ കണ്ടെത്തി

ബന്ദിപ്പൂരില്‍ തുരുമ്പന്‍ പൂച്ചയെ കണ്ടെത്തി
X


[caption id="attachment_95536" align="alignnone" width="600"]rusty_spotted_cat ബന്ദിപ്പുരില്‍ നിന്നും സമദ് വേങ്ങര പകര്‍ത്തിയ റസ്റ്റി സ്‌പോട്ട്ഡ് ക്യാറ്റ്[/caption]

ലോകത്ത് ശ്രീലങ്കന്‍ ഇന്ത്യന്‍ വനങ്ങളില്‍ മാത്രം കണ്ടുവരുന്ന ഏറ്റവും ചെറിയ ഇനം വള്ളിപൂച്ചയെ (Rusty-spotted cat) ബന്ദിപ്പുരില്‍ കണ്ടെത്തി.  ഇവയെ തുരുമ്പന്‍ പൂച്ചയെന്നും വിളിക്കാറുണ്ട്.

പൂച്ച ഇനത്തില്‍ ലോകത്ത് ഏറ്റവും ചെറിയതായാണ് ഇവയെ കണക്കാക്കുന്നത്. ഇന്ത്യയില്‍ ഗുജറാത്തിലെ ഗീര്‍ വനങ്ങളിലും മഹാരാഷ്ട്രയിലെ തടോബ ദേശീയോദ്യനത്തിലും ഇന്ത്യയിലെ ആദ്യത്തെ ദേശീയ പാര്‍ക്കായ ഉത്തരാഖണ്ഡിലെ ജിം കോര്‍ബേറ്റ് ദേശീയോദ്യാനത്തിലും ഇതിനെ നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും കര്‍ണ്ണാടകയിലെ ബന്ദിപ്പുരില്‍ ഇത് ആദ്യമായാണ്.
35സെന്റി മീറ്റര്‍ മുതല്‍ 48സെ.മി വരെ നീളവും 900 ഗ്രാം മുതല്‍ 1.6 കിലോ ഭാരവുമാണ് ഈ അപൂര്‍വ്വ ഇനം പൂച്ചകള്‍ക്ക്.
ശരീരമാസകലം ചാരനിറത്തിലുള്ള ചെറിയ രോമാവൃതമായ ശരീരമാണ് ഇവയുടേത്. തുരുമ്പു നിറത്തിലുള്ള കലകള്‍ ഉള്ളതിനാലാണ് ഇവയെ തുരുമ്പന്‍ പൂച്ചയെന്ന് വിളിക്കുന്നത്. [related]
മെത്തം ശരീരത്തിന്റെ പകുതിയിലേറെയും കറുപ്പ് നിറത്തിലുള്ള വാലാണ്. വയറിനടിഭാഗം വെള്ളനിറവും അവിടെ കറുത്ത പൊട്ടുരൂപത്തിലുള്ള പാടുകളും കാണും. മുഖത്തിന്റെ പാര്‍ശ്വഭാഗത്തായി താടിയുടെ അറ്റംവരെ നീളുന്ന കറുത്ത വരകള്‍ കാണാം. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നല്‍കപ്പെട്ട അന്താരാഷ്ട്ര സംഘടനയായ ഐയുസിഎന്നിന്റെ 2002ലെ കണക്ക് പ്രകാരം ലോകത്താകമാനം പതിനായിരത്തില്‍ താഴെയാണ് ഇവയുടെ എണ്ണം. ഇന്ത്യയില്‍ ഇതിനെ വേട്ടയാടുന്നതിന് നിരോധനമുണ്ട്. വളരെ അപൂര്‍വ്വമായെ ഇവയെ പുറത്തുകാണാറുള്ളു.

[caption id="attachment_95541" align="alignleft" width="220"]Samad Vengara സമദ് വേങ്ങര[/caption]

ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍മാരായ സ്റ്റിബിന്‍ ഉണ്ണി, സമദ് വേങ്ങര, അജി ഗൗരി, മുബാറക് എന്നിവരാണ് ഇതിനെ കണ്ടത്. ചിത്രം പകര്‍ത്തിയത് സമദ് വേങ്ങരയാണ്.
Next Story

RELATED STORIES

Share it