ബന്ദികളാക്കിയ ടിആര്‍എസ് നേതാക്കളെ മാവോവാദികള്‍ വിട്ടയച്ചു

ഹൈദരാബാദ്: മാവോവാദിക ള്‍ ബന്ദികളാക്കിയ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്)യുടെ ആറു നേതാക്കളെ മോചിപ്പിച്ചു. ഛത്തീസ്ഗഡിലെ മാവോവാദികളായിരുന്നു ഇവരെ ബന്ദികളാക്കിയിരുന്നത്. ടിആര്‍എസ് നേതാക്കള്‍ സുരക്ഷിതമായി വീടുകളില്‍ തിരിച്ചെത്തിയതായി ഭദ്രാചലം സബ്—ഡിവിഷന്‍ അഡീഷണല്‍ പോലിസ് സൂപ്രണ്ട് ആര്‍ ഭാസ്‌കരന്‍ അറിയിച്ചു.
മാവോവാദികള്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുക്കാനാണ് ടിആര്‍എസ് നേതാക്കള്‍ ഖമ്മം ജില്ലയിലെ പുസുഗുപ്പ ഗ്രാമത്തില്‍ ബുധനാഴ്ച എത്തിയത്. തുടര്‍ന്ന് ഇവരെ മാവോവാദികള്‍ ബന്ദികളാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. എന്നാല്‍, ഇവരെ തട്ടിക്കൊണ്ടുപോയെന്നോ ബന്ദികളാക്കിയെന്നോ പറയാനാവില്ലെന്നാണ് ഖമ്മം പോലിസ് സൂപ്രണ്ട് ഷാനവാസ് ഖാസിം നേരത്തെ പറഞ്ഞിരുന്നത്. തെലങ്കാനയിലെ വാറംഗല്‍ ജില്ലയില്‍ വ്യാജ ഏറ്റുമുട്ടലില്‍ തങ്ങളുടെ രണ്ടു പ്രവര്‍ത്തകരെ പോലിസ് കൊലപ്പെടുത്തിയെന്ന് മാവോവാദികള്‍ ആരോപിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരായ സൈനിക നടപടി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നാണ് മാവോവാദികളുടെ ആവശ്യം.
കഴിഞ്ഞ മാസം മൂന്ന് ടിഡിപി നേതാക്കളെ മാവോവാദികള്‍ ബന്ദികളാക്കിയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.
Next Story

RELATED STORIES

Share it