ബധിര കായിക മേളയിലെ നേട്ടം ആവര്‍ത്തിക്കാന്‍ ശ്രീജിഷ്ണ

കോഴിക്കോട്: ഏഷ്യാ പസഫിക്ക് ഡഫ് മീറ്റി ല്‍ 1.45 മീറ്റര്‍ ഉയരം താണ്ടി സ്വര്‍ണം നേടിയ നേട്ടം ഇവിടേയും ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ശ്രീജിഷ്ണയെന്ന ഈ കൊച്ചു മിടുക്കി. ബധിരയും മൂകയുമായ ഈ പത്താംക്ലാസുകാരി കായിക ജീവിതത്തിലൂടെയാണ് വിധി നല്‍കിയ പോരായ്മകളെ മറി കടക്കുന്നത്.
കോഴിക്കോട് കരുണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ശ്രീജിഷ്ണ സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പിലാണ് ഇനി മല്‍സരിക്കുന്നത്. പെരുവല്ലൂര്‍ കളാശേരി വീട്ടില്‍ സുരേഷ് ബാബുവിന്റെയും വിജിയുടെയും മകളാണ്. നല്ല പരിശീലനത്തിന്റെ അഭാവമാണ് ശ്രീജിഷ്ണയ്ക്കു പ്രധാന വെല്ലുവിളി.
Next Story

RELATED STORIES

Share it