kasaragod local

ബദ്‌രടുക്ക ക്ഷേത്ര കവര്‍ച്ചാ ശ്രമം; മൂന്ന് വിരലടയാളങ്ങള്‍ ലഭിച്ചു

കാസര്‍കോട്: കഴിഞ്ഞ ദിവസം മൊഗ്രാല്‍പുത്തൂര്‍ ബെദ്രഡുക്കയിലെ പൂമാണി കിന്നിമാണി ക്ഷേത്രത്തില്‍ കവര്‍ച്ച ശ്രമം നടന്ന സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കവര്‍ച്ചാ ശ്രമത്തിന് പിന്നില്‍ ഒരാളായിരിക്കാനും ക്ഷേത്രത്തിന്റെ ചുറ്റുപാടുകളെ കുറിച്ച് നന്നായി അറിയാവുന്ന ആളായിരിക്കാമെന്നും കേസന്വേഷിക്കുന്ന കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്‌ഐ പി അജിത്കുമാര്‍, എസ്‌ഐ ഗംഗാധരന്‍ എന്നിവര്‍ പറഞ്ഞു. ക്ഷേത്രത്തിനകത്ത് നിന്ന് മൂന്ന് വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഒരാളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലിസ് നായ മണം പിടിച്ച് ക്ഷേത്രത്തിന് ഏതാനും വാര അകലെ ഓടി തിരിച്ച് വന്നു. സാധാരണ ക്ഷേത്രത്തിനകത്ത് നാല് ജീവനക്കാര്‍ രാത്രിയും പകലും ഉണ്ടാവാറുണ്ട്. എന്നാല്‍ കവര്‍ച്ച ശ്രമം നടന്ന ദിവസം ആരും ഇവിടെയുണ്ടായിരുന്നില്ലെന്ന് പോലിസ് പറഞ്ഞു. ക്ഷേത്രത്തിലെ കവാടത്തിന്റെ പുട്ടും മുന്ന് സിസിടിവി കാമറകള്‍ തകര്‍ത്ത നിലയിലുമാണ് കണ്ടത്. പഞ്ചലോഹ വിഗ്രഹം കവരാനാണ് ലക്ഷ്യം വച്ചതെന്നും എന്നാല്‍ കവര്‍ച്ച ശ്രമം വിഫലമാവുകയായിരുന്നുവെന്നുമാണ് പോലിസ് പറയുന്നത്. നാല് വര്‍ഷം മുമ്പ് ഇതേ ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹങ്ങള്‍ കവര്‍ന്നിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
Next Story

RELATED STORIES

Share it