thrissur local

ബദല്‍ രാഷ്ട്രീയ മുന്നേറ്റമായി എസ്ഡിപിഐ-എസ്പി സഖ്യം; പ്രചാരണം മൂന്നാംഘട്ടത്തിലേക്ക്

തൃശൂര്‍: പരമ്പരാഗത മുന്നണികളെ ഏറെ പിന്നിലാക്കി എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണം മുന്നേറുന്നു. ജില്ലയില്‍ ഏഴ് മണ്ഡലങ്ങളിലാണ് എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്തുള്ളത്. ചേലക്കര-എ സുബ്രഹ്മണ്യന്‍, കുന്നംകുളം ജിലീഫ് അബ്ദുല്‍ ഖാദര്‍, ഗുരുവായൂര്‍-പി ആര്‍ സിയാദ്, മണലൂര്‍-കെ കെ ഹുസൈര്‍, വടക്കാഞ്ചേരി-എ കെ ഗദ്ദാഫി, കയ്പമംഗലം-കെ എച്ച് മുഹമ്മദ് റഫീഖ്, കൊടുങ്ങല്ലൂര്‍-എ കെ മനാഫ് എന്നിവരാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍.
ഇരുമുന്നണികളുടേയും ജനവഞ്ചന തുറന്നുകാട്ടിയാണ് ചേലക്കരയിലെ സ്ഥാനാര്‍ഥി എ സുബ്രഹ്മണ്യന്റെ രണ്ടാംഘട്ട പ്രചരണം അവസാനിച്ചത്. കഴിഞ്ഞ ദിവസം ചേലക്കര, പഴയന്നൂര്‍ എന്നീ നഗരങ്ങളിലും ഗ്രാമങ്ങളിലും നടന്ന പ്രചാരണ പരിപാടികള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വര്‍ഷങ്ങളായി ചേലക്കരയെ പ്രതിനിധീകരിച്ച യുഡിഎഫിനും എല്‍ഡിഎഫിനും ഒരു വികസന പക്കേജ് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ചികില്‍സാ സൗകര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ ഇരുമുന്നണികളും പരാജയപ്പെട്ടെന്ന് എ സുബ്രഹ്മണ്യന്‍ കുറ്റപ്പെടുത്തി.
കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി എ കെ മനാഫിന്റെ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പര്യടനം സമാപിച്ചു. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ എസ്ഡിപിഐക്ക് ശക്തിപകരണമെന്ന് ആഹ്വാനം ചെയ്തായിരുന്നു മണ്ഡലത്തിലെ പ്രചരണം.
ബിജെപി വരുമെന്ന് ഭയപ്പെടുത്തി ഇരുമുന്നണികളും ന്യൂനപക്ഷ വോട്ടുകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് വെറും രാഷ്ട്രീയ നാടകമാണെന്നും എ കെ മനാഫ് ചൂണ്ടിക്കാട്ടി.
സമാപന യോഗം ഹസന്‍ ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു. ജലീല്‍ മാള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിഹാബ്, കണ്‍വീനര്‍ അല്‍ത്താഫ് സംസാരിച്ചു.
മണലൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി കെ കെ ഹുസൈര്‍ കഴിഞ്ഞ ദിവസം പെലക്കാട്ടുപയ്യൂര്‍, കേച്ചേരി മേഖലയില്‍ പ്രചരണം നടത്തി. പാവറട്ടി, വാടനപ്പള്ളി പഞ്ചായത്തുകളിലെ പ്രചരണ പരിപാടികള്‍ക്ക് ശേഷമാണ് ചൂണ്ടലില്‍ പ്രചരണത്തിന് എത്തിയത്.
കേച്ചേരി സെന്ററില്‍ പര്യടനം പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ഥി പയ്യൂരും പട്ടിക്കരയിലും ഗൃഹ സന്ദര്‍ശനവും നടത്തി. വരും ദിവസങ്ങളില്‍ ഗൃഹ സന്ദര്‍ശനം അടക്കമുള്ള പ്രചരണ പരിപാടികള്‍ കൂടുതല്‍ സജീവമാക്കുമെന്ന് ചൂണ്ടല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സുബൈര്‍ അബൂബക്കര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it