ബദര്‍ റോയല്‍ കാര്‍ഗോ കപ്പ് ഫുട്ബോളിന് തുടക്കം
BY abdul ali22 July 2018 2:47 PM GMT
X
abdul ali22 July 2018 2:47 PM GMT
ദമ്മാം: കാല്പന്ത് കളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ബദര്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന റോയല്‍ കാര്‍ഗോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് വര്‍ണാഭമായ തുടക്കം. റോയല്‍ കിങ്ഡം മാനേജര്‍ ഉസ്മാന് തട്ടാരത്തൊടിക കിക്കോഫ് നിര്‍വഹിച്ചു. വിശിഷ്ടാതിഥി അജ്മല്‍ അമീര്‍ റാഷിദ് അല്‍ ദോസരി, പ്രവിശ്യയിലെ വിവിധ രംഗങ്ങളിലെ പ്രമുഖരായ ബിജു കല്ലുമല, പവനന് മൂലക്കീല്‍, ഡോ. അബ്ദുസ്സലാം, നൗഷാദ് ഇരിക്കൂര്‍, മുജീബ് കളത്തില്‍, എം എം നഈം, പി ടി അലവി, അഷ്റഫ് ആളത്ത്, ഭാസ്കര്‍ റാവു പങ്കെടുത്തു. ഉദ്ഘാടന മല്‍സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഖാലിദിയ എഫ്സി, കെപ്വ എഫ്സിയെയും രണ്ടാമത്തെ കളിയില്‍ മലബാര്‍ യുനൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഫോര്‍സ ജലവിയ്യയെയും തോല്പിച്ചു. മനാഫ് (ഖാലിദിയ), ഫൈസല്‍ (മലബാര്‍) മികച്ച കളിക്കാരായി. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്മാന് റഫീഖ് കൂട്ടിലങ്ങാടി, കണ്‍വീനര്‍ മുജീബ് പാറമ്മല്‍, ക്ലബ്ബ് പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍, സെക്രട്ടറി സിദ്ദീഖ് കണ്ണൂര്‍, റഷീദ്, ഷഫീഖ് പാണ്ടിക്കാട്, അശ്റഫ്, അസു കോഴിക്കോട്, ഷഹീം മാങ്ങാട്, മഹ്റൂഫ്, അബ്ദുര്റഹിമാന് എം സി, ആസിഫ്, നിസാര്‍ കബ്ബാനി, ശിഹാബ് നേതൃത്വം നല്കി.
Next Story
RELATED STORIES
ഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT