thiruvananthapuram local

ബദര്‍ നല്‍കുന്നത് പ്രതിരോധത്തിന്റെ സന്ദേശം : പാളയം ഇമാം



തിരുവനന്തപുരം: സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ വിശുദ്ധ റമദാനിലെ ചരിത്രപ്രസിദ്ധമായ ബദര്‍ യുദ്ധം നല്‍കുന്നത് പ്രതിരോധത്തിന്റെ സന്ദേശമാണെന്നും അതിന് ഇന്നും പ്രസക്തിയുണ്ടെന്നും പാളയം ഇമാം വി പി ശുഹൈബ് മൗലവി. ഭക്ഷണകാര്യങ്ങളില്‍ പോലും നിയന്ത്രണങ്ങള്‍ വരുന്ന ഇക്കാലത്ത് പ്രതിരോധത്തിന്റേയും അചഞ്ചലമായ വിശ്വാസത്തിന്റേയും വഴികളിലൂടെ അതിനെ അതിജീവിക്കാന്‍ മുസ്്‌ലിം സമൂഹം സന്നദ്ധരാകണമെന്ന് പാളയം ഇമാം പറഞ്ഞു. റമദാന്‍ പ്രമാണിച്ച് കേരള മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച ബദര്‍ ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുല്‍ ഇസ്്‌ലാം യൂനിവേഴ്‌സിറ്റി പ്രോചാന്‍സിലര്‍ എംഎസ് ഫൈസല്‍ഖാന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍, ന്യൂനപക്ഷ വകുപ്പു മുന്‍ ഡയറക്ടര്‍ ഡോ.പി നസീര്‍, മുസ്്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് ഇഎം നജീബ്, കാരയ്ക്കാമണ്ഡപം താജുദ്ദീന്‍, വിഴിഞ്ഞം ഹനീഫ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it