World

ബതീഷ് വധത്തിന് അന്താരാഷ്ട്ര ബന്ധം: മലേസ്യ

ക്വാലാലംപൂര്‍: ഫലസ്തീന്‍ ചിന്തകനും എന്‍ജിനീയറും ഹമാസ് അംഗവുമായ ഫദി അല്‍ ബതീഷിന്റെ (35) കൊലപാതകം അന്താരാഷ്ട്ര വിഷയമാണെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും മലേസ്യന്‍ പോലിസ് മേധാവി മസ്‌ലാന്‍ നാസിം അറിയിച്ചു.  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ക്വാലാലംപൂരില്‍ വച്ച് രണ്ടംഗസംഘം അല്‍ ബതീഷിനെ വെടിവച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നില്‍ ഇസ്രായേലി രഹസ്യാന്വേഷണ സംഘടനയായ മൊസാദാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.  ക്രൂരവും പൈശാചികവുമായ കൊലപാതകത്തിനു പിന്നില്‍ മൊസാദ് ആയിരിക്കുമെന്നു ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയും ആരോപിച്ചു. ജബലിയ്യയിലെ ബതീഷിന്റെ കുടുംബ വീട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്തി.
അതേസമയം, വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുമായി ബന്ധപ്പെട്ട യൂറോപ്യന്‍ പൗരന്‍മാരാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി മലേസ്യന്‍ ഉപ പ്രധാനമന്ത്രി അഹ്മദ് ശാഹിദ് ഹാമിദി അറിയിച്ചു.
പുലര്‍ച്ചെ നമസ്‌കാരത്തിനായി പള്ളിയിലേക്കു പോവുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗസംഘം ബതീഷിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it