ബജ്രംഗീ ഭായ് ജാന്‍ സംവിധായകന് കബീര്‍ ഖാനെ കറാച്ചി വിമാനത്താവളത്തില്‍ തടഞ്ഞു
BY swapna en28 April 2016 5:47 AM GMT
X
swapna en28 April 2016 5:47 AM GMT
കറാച്ചി:ബജ്രംഗീ ഭായ് ജാന്‍, ഫാന്തോം എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകന് കബീര്‍ ഖാനെ കറാച്ചി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു പറ്റം പ്രതിഷേധക്കാര്‍ തടഞ്ഞു. ബജ്രംഗീ ഭായ് ജാന്‍ എന്ന ചിത്രത്തില്‍ പാകിസ്താനെ മോശമാക്കി ചിത്രീകരിച്ചതിനെക്കുറിച്ച് പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു. ഇന്ത്യയിലെ റോ പാകിസ്താനില്‍ നടത്തുന്ന നീചകൃത്ര്യങ്ങളെ എന്തുകൊണ്ട് നിങ്ങളുടെ സിനിമയില്‍ കാണിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ അലമുറയിട്ടു ചോദിച്ചു.
പാകിസ്താനില്‍ നേരത്തെ അറസ്റ്റിലായ റോ ഉദ്ദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിനെ പോലെയുള്ളവരെ ഇന്ത്യ പാകിസ്താനിലേക്ക് അയക്കുകയും ഇവിടെയുള്ള നൂറുകണക്കിന് പാകിസ്താന്കാരെ കൊലയ്ക്ക് കൊടുക്കുകയുമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതിനെ ക്കുറിച്ചൊന്നും എന്താ നിങ്ങള്‍ സിനിമാ ചെയ്യാത്തതെന്നും അവര്‍ ചോദിച്ചു. പ്രതിഷേധക്കാരില്‍ ഒരാള്‍ കബീര്‍ ഖാനെ തിരേ ഷൂസെറിയാന്‍ തുനിഞ്ഞു. എന്നാല്‍ കബീര്‍ ഖാന് ഇതിനെതിരേ പ്രതികരിച്ചില്ല. ഒരു സെമിനാറില്‍ പങ്കെടുക്കാനാണ് കബീര്‍ ഖാന് കറാച്ചിയില്‍ എത്തിയത്. കബീര്‍ ഖാന് തന്റെ ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത പുറത്തെത്തിച്ചത്.
Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMT