Flash News

ബജറ്റ് 2016; കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍; വാരിക്കോരി പ്രഖ്യാപനങ്ങള്‍

ബജറ്റ് 2016; കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍; വാരിക്കോരി പ്രഖ്യാപനങ്ങള്‍
X
agri

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിക്കണ്ട് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വാരിക്കോരി പ്രഖ്യാപനങ്ങള്‍.കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയ ബജറ്റാണ് ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ വിഭാഗക്കാരെയും തൊട്ടും തലോടിയുമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84092 കോടിയും പദ്ധതി ചെലവ്  23583 കോടിയുമാണ്. 24,000 കോടിയുടെ വാര്‍ഷിക പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് കട്ടള, ജനല്‍, അന്ധര്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് വില കുറയും. പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക് ബാഗുകള്‍, ജീവന്‍രക്ഷാ മരുന്നുകള്‍, ശീതളപാനീയങ്ങള്‍ എന്നിവയുടെ വില കൂടും

കാര്‍ഷിക മേഖലയ്ക്ക് 784.21 കോടിയാണ് വകയിരിത്തിയിരിക്കുന്നത്. റബ്ബര്‍ മേഖലയ്ക്ക് 500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചത്. കയര്‍ മേഖലയ്ക്ക് 117 കോടിയും നീക്കി വച്ചു. ക്ഷീരമേഖലയ്ക്കു 92.5 കോടി മാറ്റിവച്ചിട്ടുണ്ട്.സുസ്ഥിര നെല്‍കൃഷി വികസനത്തിന് 27 കോടി , നാളികേര വികസനം 45 കോടി, നീര വികസനം, വിഷരഹിത പച്ചക്കറി 75 കോടി എന്നിവയും നീക്കി വച്ച് കാര്‍ഷിക മേഖലയ്ക്ക് പൊതുവെ മെച്ചപ്പെട്ട ഒരു ബജറ്റാണ് ഇത്തവണത്തേത്.
റോഡ് വികസനത്തിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്. നിരവതി പാതകള്‍ നാലുവരിയാക്കാനും നിരവധി റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് വിലയിരിത്തിയിട്ടുണ്ട്.  പാവപ്പെട്ടവര്‍ക്ക് സൗജന്യ അരി നല്‍കും, വിധവാ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചിട്ടുണ്ട്. ജീവന്‍ രക്ഷാ മരുന്നുകളുടെ നികുതി ഒഴിവാക്കും എന്നത്് ശ്രദ്ധേയമാണ്. വിനോദ സഞ്ചാരമേഖലയ്ക്കും  ജലസേചന പദ്ധതികള്‍ക്കും വിദ്യാഭ്യാസ മേഖലയ്ക്കും പരിഗണന നല്‍കിയിട്ടുണ്ട്.  24,000 കോടിയുടെ വാര്‍ഷിക പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആരോഗ്യ മേഖലയിലും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും. പ്ലാസ്റ്റിക് കുപ്പികളിലുള്ള വെള്ളത്തിനും ശീതളപാനീയങ്ങള്‍ക്കും വിലകൂടും.  അനുമതി ലഭിക്കാത്ത മുല്ലപ്പെരിയാര്‍ ഡാമിനു 100 കോടിയും നീക്കിവച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it