Flash News

ബജറ്റ് ; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യത്തെ മൂന്നു വര്‍ഷത്തേക്കു നികുതി ഇല്ല

ന്യൂഡല്‍ഹി: 2016 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ആരംഭിക്കുന്ന സംരംഭങ്ങളെ  ആദ്യത്തെ മൂന്നു വര്‍ഷത്തേക്കു നികുതിയില്‍ നിന്ന് ഒഴിവാക്കി. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പുതുമ കൊണ്ടുവരികയും ചെയ്യുന്നുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കാന്‍ അവയ്ക്കു സാധിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ബാങ്കിങ്ങിതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് കിട്ടാക്കടങ്ങളുമായി ബന്ധപ്പെട്ട് വരുമാനത്തിന്റെ അഞ്ചു ശതമാനം വരെ ഇളവനുവദിക്കും. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന പദ്ധതി പ്രകാരം ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സേവന നികുതി ഈടാക്കില്ല. നൈപുണ്യവികസന- സംരംഭകത്വ വകുപ്പു മന്ത്രാലയത്തിന്റെ പട്ടികയില്‍പെട്ട സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമായിരിക്കും. ബ്രെയിലി പേപ്പറിനു കസ്റ്റംസ് നികുതി ഈടാക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it