ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്‍ നാളെ തുടങ്ങും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്‍ നാളെ തുടങ്ങും. കേരളം ഉ ള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ നടക്കുന്ന ഈ സെഷന്‍ അടുത്തമാസം 13 വരെ നീളും. സമ്മേളനത്തിനു മുന്നോടിയായി ഇന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
രോഹിത് വെമുലയുടെ ആത്മഹത്യ, ഈ വിഷയത്തില്‍ പാ ര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗം, ജെഎന്‍യു വിഷയം, മുസ്‌ലിംകള്‍ക്കെതിരേ യുദ്ധത്തിന് ഒരുങ്ങാന്‍ ആഹ്വാനംചെയ്ത കേന്ദ്രമന്ത്രി രാംശങ്കര്‍ കത്താരിയയുടെ യുപിയിലെ ഒരു പൊതുപരിപാടിയിലെ പ്രസംഗം തുടങ്ങിയ വിഷയങ്ങള്‍ മൂലം സമ്മേളനത്തിന്റെ ആദ്യ സെഷനിലെ സഭാനടപടികള്‍ പലപ്പോഴും തടസ്സപ്പെട്ടിരുന്നു.
തീരുമാനിക്കപ്പെട്ടതില്‍ റിയ ല്‍ എസ്റ്റേറ്റ് ബില്ല് മാത്രമാണ് ആദ്യ സെഷനില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നത്. ചരക്കുസേവന നികുതി (ജിഎസ്ടി) അടക്കമുള്ള സുപ്രധാന ബില്ലുകള്‍ ഈ സെഷനില്‍ പാസാക്കുമെന്നാണു കരുതുന്നത്. ജിഎസ്ടി ബില്ലിനെ കോണ്‍ഗ്രസ് ഉപാധികളോടെ പിന്തുണയ്ക്കുമെന്ന് അറിയിച്ചത് ഭരണപക്ഷത്തിന് ആശ്വാസകരമാണ്. ഭരണകക്ഷിയായ എന്‍ഡിഎക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ട് രാജ്യസഭയി ല്‍ ബില്ല് പാസാവണമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ ആവശ്യമാണ്.
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള വ്യവസായി ഗൗതം അദാനിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമവിരുദ്ധമെന്നു സംശയിക്കുന്ന വിദേശനിക്ഷേപങ്ങള്‍ പുറത്തു കൊണ്ടുവന്ന പാനമ രേഖകള്‍, മദ്യവ്യവസായി വിജയ് മല്യയുടെ നാടുവിടല്‍, ഉത്തരാഖണ്ഡില്‍ കേന്ദ്രം ഇടപെട്ടതു മൂലമുണ്ടായ ഭരണപ്രതിസന്ധി, വിവിധ സംസ്ഥാനങ്ങളിലെ കൊടും വരള്‍ച്ച എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുകയും വിട്ടുവീഴ്ചയ്ക്കു തയ്യാറാവാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷനും ബഹളത്തില്‍ മുങ്ങിയേക്കും. ഉത്തരാഖണ്ഡ് വിഷയം സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it