Business

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയെഏഷ്യയുടെവ്യോമയാന ഹബ്ബാക്കാന്‍ സഹായിക്കും: കേന്ദ്ര മന്ത്രി

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയെഏഷ്യയുടെവ്യോമയാന ഹബ്ബാക്കാന്‍ സഹായിക്കും: കേന്ദ്ര മന്ത്രി
X
ashok-gajapathi-raju

ന്യൂഡല്‍ഹി: വ്യോമയാനരംഗത്ത് പരിപാലനം, അറ്റകുറ്റപണികള്‍, കേട്പാടുകള്‍ തീര്‍ക്കല്‍ തുടങ്ങിയവയുടെ ഏഷ്യയിലെതന്നെ ഹബ്ബായി വികസിക്കാന്‍ ഇന്ത്യയ്ക്ക്‌വഴിയൊരുക്കുന്നതാണ് 2016-17ലെ കേന്ദ്ര ബജറ്റ് നിര്‍ദ്ദേശങ്ങളെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതിരാജു. 'ഇന്ത്യയില്‍ നിര്‍മ്മിക്കൂ' സംരംഭത്തിലൂടെആഭ്യന്തര മൂല്യ വര്‍ദ്ധനയ്ക്ക് പ്രോത്സാഹജനകമായഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്.
ഇന്ത്യന്‍ വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ക്കും മറ്റുമായി ഏതാണ്ട് 5000 കോടിരൂപയാണ് ചെലവാക്കിവരുന്നത്. ഇതില്‍ 90 ശതമാനം ജോലികളും ഇന്ത്യയ്ക്ക് പുറത്താണ് നടത്തുന്നത്. ഇന്ത്യയുടെസാങ്കേതികവിദ്യയും, നിപുണതയും കണക്കിലെടുത്ത് ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും വിമാനങ്ങളുടെ അറ്റകുറ്റ പണികള്‍ ഇന്ത്യയില്‍തന്നെ നടത്താന്‍ സഹായകമാണ് ബജറ്റ്് നിര്‍ദ്ദേശങ്ങള്‍.
വേണ്ടത്ര ഉപയോഗിക്കപ്പെടാതെ ക്കിടക്കുന്ന വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള നിര്‍ദ്ദേശംആഭ്യന്തര വ്യോമയാന ഗതാഗതം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it