kannur local

ബജറ്റ്: കൂത്തുപറമ്പില്‍ 10കോടിയുടെ ബസ്സ്റ്റാന്റ്

കൂത്തുപറമ്പ്: പുതിയ ബസ്സ്റ്റാന്റ് നിര്‍മാണത്തിനായി പത്തുകോടി നീക്കിവച്ച് കൂത്തുപറമ്പ് നഗരസഭയുടെ ബജറ്റ്. ഒരുദശാബ്ദ കാലത്തോളമായി എല്ലാ ബജറ്റിലും ഇടം പിടിക്കുന്ന പുതിയ ബസ്സ്റ്റാന്റ് നിര്‍മാണം ഇത്തവണയും ബജറ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നഗരസഭയില്‍ വൈഫൈ സംവിധാനം നടപ്പിലാക്കുമെന്നും നഗരസഭാ ഓഫിസില്‍ ലിഫ്റ്റ് സ്ഥാപിക്കുമെന്നും വനിതകള്‍ക്കായി ഹെല്‍ത്ത് ക്ലബ് സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുടങ്ങിപ്പോയ കൂത്തുപറമ്പ് മഹോല്‍സവം തുടങ്ങുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട്. പച്ചക്കറി മാര്‍ക്കറ്റ്, മല്‍സ്യ മാര്‍ക്കറ്റ്, ആധുനിക അറവുശാല, ആര്‍ട്ട് ഗാലറി, ഗ്യാസ് ശ്മശാനം, ടൗണ്‍ സ്‌ക്വയര്‍ നവീകരണം തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 397592285 രൂപ വരവും 386964000 രൂപ ചെലവും 10628285 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ എം പി മറിയം ബീവി അവതരിപ്പിച്ചത്.
ചെയര്‍മാന്‍ എം സുകുമാരന്‍ അധ്യക്ഷനായി. കെ വി രജീഷ്, ജിഷരജിനേഷ്, പി ഗീത, വി പി മുഹമ്മദ് റാഫി, പി സി ഷമീര്‍, വി ചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it