ബജറ്റ് ഒറ്റനോട്ടത്തില്‍


  • ആദായനികുതി പരിധിയില്‍ മാറ്റമില്ല

  • സ്റ്റാര്‍ട്ടപ്പുകള്‍: ആദ്യ മൂന്നുവര്‍ഷം നികുതിയില്ല

  • തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി

  • സ്വച്ഛ്ഭാരത് അഭിയാന് 9,500 കോടി

  • എല്ലാ ജില്ലാ ആശുപത്രികളിലും സ്വകാര്യ പങ്കാളിത്തത്തോടെ ഡയാലിസിസ് സെന്ററുകള്‍

  • കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വരെ ആരോഗ്യ ഇന്‍ഷുറന്‍സ്

  • മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 30,000 രൂപയുടെ ആരോഗ്യസഹായം

  • 62 നവോദയ വിദ്യാലയങ്ങള്‍ കൂടി

  • ആണവ വൈദ്യുതി പദ്ധതികള്‍ക്കായി 3000 കോടി

  • കടകള്‍ക്ക് ആഴ്ചയില്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി

  • കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളിലായി പുതിയ തുറമുഖങ്ങള്‍

  • ഓഹരി വിറ്റഴിക്കല്‍ വകുപ്പിന്റെ പേര് ഓഹരി വിറ്റഴിക്കല്‍ ആന്റ് പൊതുസ്വത്ത് മാനേജ്‌മെന്റ് എന്നാക്കും

  • നേരിട്ടുള്ള നികുതിനിര്‍ദേശം 1060 കോടിയുടെ വരുമാന നഷ്ടമുണ്ടാക്കും

  • നേരിട്ടല്ലാത്ത നികുതിനിര്‍ദേശം 20,670 കോടിയുടെ വരുമാനം കൊണ്ടുവരും

  • മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷം ഏക്കറില്‍ ഓര്‍ഗാനിക് കൃഷി

  • കൃഷിനാശം വന്നാല്‍ ഫസല്‍ ഭീമാ യോജനയില്‍പ്പെടുത്തി നല്ല തുക നഷ്ടപരിഹാരം

  • പോസ്റ്റ് ഓഫിസുകളിലെ എടിഎം, മൈക്രോ എടിഎമ്മുകള്‍ ഉയര്‍ത്തും

  • ആരോഗ്യ, സാമൂഹികക്ഷേമ, വിദ്യാഭ്യാസ മേഖലകള്‍ക്ക് 1,51,581 കോടി

  • ഓരോ വിമാനത്താവളത്തിനും 50 മുതല്‍ 100 കോടി വരെ അനുവദിക്കും

  • ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 8,500 കോടി

  • ന്യൂനപക്ഷങ്ങള്‍ക്ക് സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതി

  • സാമ്പത്തിക സഹായങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും

  • 45 ശതമാനം പിഴ നല്‍കിയാല്‍ കള്ളപ്പണം വെളുപ്പിക്കാം

  • പ്രഫഷനലുകളും മുന്‍കൂര്‍ നികുതി പരിധിയില്‍

  • അടിസ്ഥാന സൗകര്യത്തിനുള്ള വിഹിതം 2,21,246 കോടി

  • ഗ്രാമീണ മേഖലയ്ക്ക് 87,765 കോടി

  • ബീഡി ഒഴികെയുള്ള പുകയില ഉല്‍പന്നങ്ങളുടെ എക്‌സൈസ് തീരുവ 15 ശതമാനമാക്കി

  • ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് കൂടുതല്‍ നികുതി ഇളവ്

  • ദേശീയ പെന്‍ഷന്‍ പദ്ധതി നിര്‍മയ ജനറല്‍ ഇന്‍ഷുറന്‍സിന് സേവനനികുതിയില്ല

  • ചെറുകിട കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ്

  • അഞ്ചുലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 3,000 രൂപ നികുതിയിളവ്

  • സ്വന്തമായി വീടില്ലാത്തവര്‍ക്ക് എച്ച്ആര്‍എ ഇനത്തിലുള്ള നികുതിയിളവ് 60,000 രൂപയാക്കി

  • 10 ലക്ഷത്തിനു മുകളിലുള്ള കാര്‍ വാങ്ങുമ്പോള്‍ ഒരു ശതമാനം നികുതി

  • അഞ്ചുകോടിയില്‍ താഴെ വരുമാനമുള്ള കമ്പനികള്‍ക്ക് 29 ശതമാനം നികുതിയും സര്‍ചാര്‍ജും

  • വെള്ളി ഒഴികെടെയുള്ള ആഭരണങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി ഒരു ശതമാനം വര്‍ധിപ്പിച്ചു

  • ഇപിഎഫ് പദ്ധതിക്ക് 1,000 കോടി

  • ആദ്യത്തെ മൂന്നുവര്‍ഷം ഒരോ പുതിയ ജീവനക്കാരുടെയും ഇപിഎഫിന്റെ 8.33 ശതമാനം സര്‍ക്കാര്‍ നല്‍കും

  • 35 ലക്ഷം വരെയുള്ള ഹൗസിങ് ലോണുകള്‍ക്ക് 50,000 രൂപ ഇളവ്

  • 60 ചതുരശ്ര മീറ്ററിന് താഴെയുള്ള വീടുകള്‍ക്ക് സേവനനികുതി ഇളവ്

  • ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 15 ശതമാനം സര്‍ചാര്‍ജ്

  • പട്ടികജാതി, വര്‍ഗക്കാരുടെ സംരംഭങ്ങള്‍ക്ക് സംവിധാനം

  • സംസ്ഥാനത്തിന്റെ സഹകരണത്തോടെ ബിപിഎല്‍ കുടുംബങ്ങള്‍ക്കു പാചകവാതകം നല്‍കാന്‍ പദ്ധതി

  • പാചകവാതക കണക്ഷന്‍ വനിതാ അംഗത്തിന്റെ പേരില്‍

  • ബിപിഎല്‍ കുടുംബങ്ങള്‍ക്കായി 5 വര്‍ഷത്തേക്ക് 2000 കോടി

  • പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും 2.87 ലക്ഷം കോടി

  • ശ്യാമപ്രസാദ് മുഖര്‍ജി അര്‍ബന്‍ പദ്ധതിയുടെ ഭാഗമായി 300 നഗരസംഘങ്ങള്‍

  • മൃഗക്ഷേമത്തിന് നാലു പദ്ധതികള്‍

  • ജന്‍ ഔഷധി യോജനയുടെ കീഴില്‍ 300 ജെനറിക് മരുന്ന് സ്‌റ്റോറുകള്‍

  • പട്ടികജാതി, വര്‍ഗ വിഭാഗക്കാരുടെ സംരംഭങ്ങള്‍ക്ക് 500 കോടി

  • 20 പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും

  • ഉന്നത വിദ്യാഭ്യാസത്തിന് 1000 കോടി

  • എല്ലാ സ്‌കൂള്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റല്‍വല്‍ക്കരിക്കും

  • 1500 മള്‍ട്ടി സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകള്‍ക്ക് 1,700 കോടി

  • 6 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി

  • സ്‌കൂളുകളിലും കോളജുകളിലും ഓണ്‍ലൈനുകളിലുമായി സംരംഭക പരിശീലനം

  • കൗശല്‍ വികാസ് യോജനയുടെ കീഴില്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് ഒരുകോടി യുവാക്കള്‍ക്കു പരിശീലനം

  • 76 ലക്ഷം യുവാക്കള്‍ക്ക് 1500 മള്‍ട്ടി സ്‌കില്‍ പരിശീലനകേന്ദ്രങ്ങള്‍

  • അടുത്ത 15-20 വര്‍ഷത്തേക്കായി സമഗ്ര ആണവവൈദ്യുതി പദ്ധതികള്‍

  • വാതക പര്യവേക്ഷണത്തിനു പ്രോല്‍സാഹനം

  • റോഡ് വികസനത്തിന് 27,000 കോടി

  • 65 പ്രധാന ഗ്രാമീണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 2.23 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍

  • റോഡുകള്‍ക്ക് 55,000 കോടി

  • ഗ്രാമീണ സഡക് യോജന പദ്ധതിയുടെ കീഴില്‍ ആകെ അനുവദിച്ചത് 97,000 കോടി

  • രാജ്യത്തെ ഭക്ഷ്യവിഭവ മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം

Next Story

RELATED STORIES

Share it