kozhikode local

ബജറ്റ് അവഗണനയ്‌ക്കെതിരേ കര്‍ഷകരുടെ ശവമഞ്ചയാത്ര 21ന്്

കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചെന്നാരോപിച്ച് വിഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ 21ന് കലക്—ടറേറ്റിലേക്ക് ശവമഞ്ചയാത്ര നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭൂനികുതി വര്‍ധനവ് പിന്‍വലിക്കുക, വന്യമൃഗശല്യം ഇല്ലാതാക്കാന്‍ റെയില്‍ ഫെന്‍സിങ് നടത്തുക, വന്യമൃഗശല്യം മൂലം കൃഷി നഷ്ടപ്പെട്ടവര്‍ക്ക് മാര്‍ക്കറ്റ് മൂല്യം അനുസരിച്ച് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വിഫാം ചെയര്‍മാന്‍ ജോയി കണ്ണംചിറ, വിനീത് പരുത്തിപ്പാറ, ബാബു പൊയ്കയില്‍, ബോബന്‍ വെട്ടിക്കല്‍, ജിജോ വട്ടോത്ത്  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it