Flash News

ബജറ്റില്‍ കേരളത്തിന് ലഭിച്ചത്

ബജറ്റില്‍ കേരളത്തിന് ലഭിച്ചത്
X
kerala

[related]

കോഴിക്കോട്:   തിരുവനന്തപുരത്ത് നിന്ന് സബര്‍ബന്‍ സര്‍വീസ് അനുവദിച്ചാണ് കേരളത്തിന് ലഭിച്ച പ്രധാന നേട്ടം. കേരളത്തിന് മൊത്തം 1041 കോടി നീക്കിവച്ചു. കൂടാതെ ചെങ്ങന്നൂര്‍ സ്റ്റേഷന്‍ നവീകരിച്ച് പില്‍ഗ്രിമേജ് സെന്റര്‍ ആയി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്.   തീര്‍ത്ഥാടകര്‍ക്കായി ചെങ്ങന്നൂര്‍, നാഗപട്ടണം തുടങ്ങിയ പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സര്‍വ്വീസ് ഉണ്ടാവും. കേരളത്തിന് 12 മേല്‍പ്പാലങ്ങളും 17 നടപാതകളും അനുവദിച്ചു.

നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയ്ക്ക് 600 കോടിയും കണ്ണൂര്‍-മട്ടന്നൂര്‍ പാതയ്ക്ക് 400 കോടിയും വകയിരുത്തി. അങ്കമാലി ശബരി പാതയ്ക്ക് 20 കോടിയും തിരുനാവായ-ഗുരുവായൂര്‍ പാതയ്ക്ക് അഞ്ചു കോടിയും കോഴിക്കോട്-മംഗലാപൂരം ഗേജ്മാറ്റത്തിന് രണ്ട് കോടിയും തിരുവനന്തപുരം-കന്യാകുമാരി പാതയ്ക്ക് 29 കോടിയും ചെങ്ങന്നൂര്‍-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന് അഞ്ച് കോടിയും ബജറ്റില്‍ വകയിരിത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it