Flash News

ബജറ്റിനെ സ്വാഗതം ചെയ്ത് പ്രവാസി വ്യവസായികള്‍ തങ്ങള്‍ക്കായി ഒന്നുമില്ലെന്ന് സാധാരണക്കാര്‍

ബജറ്റിനെ സ്വാഗതം ചെയ്ത്  പ്രവാസി വ്യവസായികള്‍ തങ്ങള്‍ക്കായി ഒന്നുമില്ലെന്ന് സാധാരണക്കാര്‍
X
കബീര്‍ എടവണ്ണ

ദുബയ്:  കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ അവതരിപ്പിച്ച ബജറ്റിനെ പ്രവാസികളായ വ്യവസായികള്‍ സ്വാഗതം ചെയ്തപ്പോള്‍ സാധാരണക്കാരായ പ്രവാസികള്‍ക്കായി ബജറ്റില്‍ ഒന്നുമില്ലെന്ന്് സമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

പ്രമുഖരുടെ പ്രതികരണങ്ങള്‍ :

yusufali-ma      ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി കാര്‍ഷിക മേഖലക്ക് ഈന്നല്‍ നല്‍കുന്നത് ഏറെ സ്വാഗതാര്‍ഹമാണന്ന് ലുലു ഗ്രുപ്പ് ചെയര്‍മാന്‍ യൂസുഫലി എം.എ. അറിയിച്ചു. ഇത്  ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ അഭ്യന്തര വളര്‍ച്ചക്ക് കാരണമാകുമെന്നും പ്രമുഖ രാജ്യാന്തര സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ADV. Y-A.RAHEEM പ്രവാസികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ബജറ്റില്‍ വിദേശത്ത് തൊഴിലെടുക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഒന്നുമില്ലെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു.





khulwant-singh-1ഇന്ത്യയിലെ യുവാക്കള്‍ക്ക് എറെ ഗുണം ചെയ്യുന്ന ബജറ്റില്‍ കോടികളുടെ വിദേശ നാണ്യം ഇന്ത്യയിലെത്തിക്കുന്ന പ്രവാസികള്‍ക്ക് ബജറ്റില്‍ ഒന്നും ചെയ്തിട്ടില്ലെന്നും 20 വര്‍ഷം മുമ്പ് കൊണ്ട് പോകാന്‍ കഴിയുന്ന സ്വര്‍ണ്ണത്തിന്റെ പകുതി പോലും  രൂപയുടെ മൂല്യം കുറഞ്ഞത് കാരണം ഇപ്പോള്‍ കൊണ്ട് പോകാന്‍ പ്രവാസികളെ അനുവദിക്കുന്നില്ലെന്നും പ്രമുഖ യു.എ.ഇ.യിലെ പ്രമുഖ വ്യവസായിയും ലാമ ഗ്രൂപ്പ് എം.ഡിയുമായ ഖുല്‍വന്ത്സിംങ്  പറഞ്ഞു.



sreepriya-kumariya-1ഗ്രാമ, കാര്‍ഷിക വികസനത്തിനും ഊന്നല്‍ നല്‍കുകയും നികുതി ഇളവ് പ്രഖ്യാപിക്കുകയും 160 വിമാനത്താവളങ്ങളുടെ നിര്‍മ്മാണവും സ്വാഗതാര്‍ഹമാണന്ന് ഷാര്‍ജയിലെ ഇന്ത്യ ട്രേഡ് ആന്റ് എക്‌സിബിഷന്‍ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ശ്രിപ്രിയ കുമാരി പറഞ്ഞു.







dr-azad-moopenആഗോള സാമ്പത്തിക പ്രതിസന്ധികളിലും രാജ്യത്തിന്റെ അഭ്യന്തര വളര്‍ച്ച 7 ശതമാനം ഉയര്‍ത്താന്‍ കഴിയുന്ന ബജറ്റ് പ്രശംസനീയമാണന്ന് ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കുറഞ്ഞ വിലക്ക് ലഭിക്കുന്ന 3000 മെഡിക്കല്‍ സ്റ്റോറുകള്‍ സ്ഥാപിക്കുന്നത് പാവപ്പെട്ടവര്‍ക്ക് എറെ ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.


മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ബജ്റ്റ് പ്രവാസികള്‍ക്ക് ഒന്നും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണന്നും ഇങ്ങനെ ഒരു വിഭാഗം ഉള്ളതായി പോലും ധനകാര്യ വകുപ്പ് മന്ത്രിക്ക്അറിവില്ലാത്ത മട്ടിലാണ് ബജറ്റ്് അവതരിപ്പിച്ചിരിക്കുന്നതെന്ന്്് ഇന്‍കാസ് യു.എ.ഇ. കമ്മറ്റി പ്രസിഡന്റ് സി.ആര്‍.ജി. നായരും ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും പറഞ്ഞു. പ്രവാസി കാര്യ മന്ത്രാലയം തന്നെ നിര്‍ത്തലാക്കിയതിന്റെ ഉദ്ദേശം ഇപ്പോള്‍ ശരിക്കും മനസ്സിലായെന്നും ഇരുവരും അറിയിച്ചു.
Next Story

RELATED STORIES

Share it